മീഡിയവൺ സ്റ്റാർഷെഫ് മത്സരങ്ങൾ ഇന്ന്
text_fieldsഷാർജ: യു.എ.ഇയിലെ പാചകപ്രതിഭകളെ കണ്ടെത്താൻ മീഡിയവൺ ഒരുക്കുന്ന സ്റ്റാർഷെഫ് മത്സരം ഫെബ്രുവരി എട്ടിന് നടക്കും.
ഷാർജ സഫാരി മാളിലെ ഓപൺ പാർക്കിങ് മേഖലയിൽ വൈകുന്നേരം മൂന്ന് മുതൽ ആരംഭിക്കുന്ന വിവിധ പാചക മത്സരങ്ങൾ രാത്രിവരെ നീളും. യു.എ.ഇയിലെ വിവിധ എമിറേറ്റുകളിൽനിന്നുള്ള പാചക നിപുണരുടെ കൈപുണ്യം വിളിച്ചറിയിക്കുന്ന സ്റ്റാർഷെഫ് മത്സരത്തിന് പുറമേ കുട്ടികൾക്കായി ജൂനിയർ ഷെഫ് മത്സരവും ഇതേ വേദിയിൽ നടക്കും.
നിരവധി പുതുമകളോടെയാണ് ഇക്കുറി സ്റ്റാർഷെഫ് സംഘടിപ്പിക്കുന്നത്. പൊറോട്ടയിൽ പുതിയ രുചികൾ സൃഷ്ടിക്കാൻ കഴിയുന്നവർ വിഭവങ്ങൾ അവതരിപ്പിക്കുന്ന ‘പൊറോട്ട പ്രോമാക്സ്’ ഇത്തവണത്തെ പ്രത്യേകതകളിലൊന്നാണ്.
ഇതോടൊപ്പം പോറോട്ട തീറ്റ മത്സരവും നടക്കും. ഷെഫ് പിള്ള, ടി.വി അവതാരകൻ രാജ്കലേഷ്, ഷെഫ് ഫജീദ തുടങ്ങിയവർ വിധികർത്താക്കളായി എത്തും. വൻതുകയുടെ സമ്മാനങ്ങളാണ് ജേതാക്കൾക്ക് കൈമാറുക. ഫുഡ് വ്ലോഗിങ് രംഗത്തെ പ്രശസ്തരായ സുബിൻ മഷ്ഹൂദ്, തസ്നീം താജ്, ജാസ്മിൻ ജോസ് എന്നിവരുമായുള്ള സംവാദം, ദാന റാസിഖ്, ദുറ റാസിഖ് എന്നിവരുടെ സംഗീതവിരുന്ന് എന്നിവ ഇത്തവണത്തെ സ്റ്റാർഷെഫ് പരിപാടികളെ കൂടുതൽ ആകർഷകമാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

