എം.ഇ.സി7 ഹെൽത്ത് ക്ലബ് ആരോഗ്യബോധവത്കരണ പരിപാടി സംഘടിപ്പിച്ചു
text_fieldsഎം.ഇ.സി7 യു.എ.ഇ ഹെൽത്ത് ക്ലബ് അബൂദബി ഇന്ത്യൻ ഇസ്ലാമിക് സെന്ററുമായി സഹകരിച്ച് നടത്തിയ ആരോഗ്യ ബോധവത്കരണ പരിപാടി
അബൂദബി: ശരീരികവും മാനസികവുമായ ആരോഗ്യത്തെ നിലനിർത്താൻ എം.ഇ.സി7 യു.എ.ഇ ഹെൽത്ത് ക്ലബ് അബൂദബി ഇന്ത്യൻ ഇസ്ലാമിക് സെന്ററുമായി സഹകരിച്ച് ആരോഗ്യ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. സെപ്റ്റംബർ എട്ടിന് ഇന്ത്യൻ ഇസ്ലാമിക് സെന്ററിന്റെ മെയിൻ ഹാളിൽ നടന്ന പരിപാടിയിൽ നിരവധി പേർ പങ്കെടുത്തു.
ഇന്ത്യൻ ഇസ്ലാമിക് സെന്റർ വർക്കിങ് പ്രസിഡന്റ് സി. സമീറിന്റെ അധ്യക്ഷതയിൽ ഐ.സി.സി ജനറൽ സെക്രട്ടറി ഹിദായത്തുല്ല ഉദ്ഘാടനം ചെയ്തു. എം.ഇ.സി7 കോഓഡിനേറ്റർ ഉനൈസ് തൊട്ടിയിൽ പ്രവർത്തനങ്ങൾ വിശദീകരിച്ചു.
അബൂദബി കെ.എം.സി.സി സെക്രട്ടറി അബ്ദുൽ കാദർ ഒളവട്ടൂർ, ഫൈസൽ പെരിന്തൽമണ്ണ എന്നിവർ ആശംസകൾ നേർന്നു. ഐ.സി.സി സ്പോർട്സ് സെക്രട്ടറി ഹുസൈൻ സി.കെ സ്വാഗതവും കൺവീനർ സമീർ പുറത്തൂർ നന്ദിയും പറഞ്ഞു.
തുടർന്ന് നടന്ന എം.ഇ.സി7 വ്യായാമങ്ങൾക്ക് അബൂദബി സോൺ ട്രെയിനർ ശെരീഫ് ചിറക്കൽ, ദുബൈ സോൺ ട്രെയിനർ എ.പി. മൂസ, എ.കെ. ഹമീദ് മുസ്സഫ, എം.പി. അബ്ബാസ് എന്നിവർ നേതൃത്വം നൽകി. അബൂദബിയിൽ എം.ഇ.സി7 ഹെൽത്ത് ക്ലബ് വ്യാപിപ്പിക്കാനും മൈക്രോ യൂനിറ്റുകൾ തുടങ്ങാനും യോഗത്തിൽ തീരുമാനിച്ചു.

