മാസ്റ്റര്‍ വിഷന്‍ എക്സലന്‍സ് പുരസ്കാരം മീഡിയവണിന്
text_fieldsദുബൈയിൽ വാർത്ത സമ്മേളനത്തിൽ എട്ടാമത് മാസ്റ്റര്‍ വിഷന്‍ ഇന്റര്‍നാഷനല്‍ എക്സലന്‍സ് പുരസ്കാരം പ്രഖ്യാപിക്കുന്നു
ദുബൈ: എട്ടാമത് മാസ്റ്റര്‍ വിഷന്‍ ഇന്റര്‍നാഷനല്‍ എക്സലന്‍സ് പുരസ്കാരം പ്രഖ്യാപിച്ചു. മാധ്യമവിഭാഗത്തില്‍ മീഡിയവൺ അസോസിയേറ്റ് കോഓഡിനേറ്റിങ് എഡിറ്റർ നിഷാദ് റാവുത്തർ അര്‍ഹനായി.
മാധ്യമപ്രവര്‍ത്തകരായ അഭിലാഷ് മോഹൻ (മാതൃഭൂമി), ഉണ്ണി ബാലകൃഷ്ണന് (റിപ്പോർട്ടർ ടി.വി), ഹാഷ്മി താജ് ഇബ്രാഹിം (24 ന്യൂസ്) എന്നിവരെയും പുരസ്കാരം നല്കി ആദരിക്കും.
യു.കെയില്‍നിന്നുള്ള എഴുത്തുകാരന് ലൂണ മോണ്ടിനെഗ്രോ, യു.എ.ഇയില്‍നിന്നുള്ള എഴുത്തുകാരി ഷീലാ പോള്‍ കൂടാതെ, ആഷിയ നാസര്‍, ഷീല ബച്ചാല, മനാഫ് കോഴിക്കോട്, വാവ സുരേഷ് എന്നിവര്‍ക്കും പ്രത്യേക ആദരവ് നല്‍കും. ഡിസംബര്‍ 20 മുതല്‍ 22 വരെയാണ് എട്ടാമത് മാസ്റ്റര്‍ വിഷന്‍ ഇന്റര്‍നാഷനല്‍ എക്സലന്‍സ് പുരസ്കാര പരിപാടികള്‍ നടക്കുക.
നിഷാദ് റാവുത്തർ
20നും 21നും ക്രൗണ്‍ പ്ലാസ അല്‍ തുരയ ബാള്‍ റൂമില്‍ പരിപാടിയുടെ ഭാഗമായുള്ള ബിസിനസ് കോണ്‍ക്ലേവ് നടക്കും. കേന്ദ്ര-സംസ്ഥാന മന്ത്രിമാരും സിനിമാ, സാഹിത്യ, സാംസ്കാരിക, വ്യവസായ മേഖലകളില്‍നിന്നുള്ള പ്രമുഖരും കോണ്‍ക്ലേവില്‍ പങ്കെടുക്കും. 2023ല്‍ മികവുറ്റ പ്രകടനം നടത്തിയ സംരംഭകരെ ആദരിക്കും. 22ന് ഐ.എച്ച്.എസ് റാശിദ് ഓഡിറ്റോറിയത്തിലാണ് പുരസ്കാര ദാനചടങ്ങ്.
സിനിമ, സംഗീതം, സാമൂഹിക സേവനം, മീഡിയ (ഇന്ത്യ, യു.എ.ഇ), ബിസിനസ്, സ്പെഷലി ഏബ്ള്‍ഡ് വിഭാഗങ്ങളിലായാണ് എക്സലന്‍സ് അവാര്‍ഡ് നല്‍കുന്നത്. സാമൂഹിക നീതി , ശാക്തീകരണ വകുപ്പു മന്ത്രി രാംദാസ് അത് വാലെ, പുതുച്ചേരി മുഖ്യമന്ത്രി എന്‍. രങ്കസ്വാമി, സംസ്ഥാന സഹകരണ, തുറുമുഖ, ദേവസ്വം മന്ത്രി വി.എന്‍. വാസവന്, കര്‍ണാടക നിയമസഭ സ്പീക്കര്‍ യു.ടി. ഖാദര്‍, തെലങ്കാന ഗ്രാമവികസന.
പഞ്ചായത്തീരാജ്, വനിത ശിശു ക്ഷേമ മന്ത്രി ഡോ. ദന്‍സാരി അനസൂയ സീതക്ക, രമേശ് ചെന്നിത്തല എം.എല്‍.എ, ദുബൈ, ഷാര്‍ജ, അജ്മാന് പൊലീസ് ഡിപ്പാര്‍ട്മെന്റിലെ ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കുമെന്ന് മാസ്റ്റര്‍ വിഷന്‍ ഇന്റര്‍നാഷനല്‍ സി.ഇ.ഒ മുഹമ്മദ് റഫീഖ് ദുബൈയില്‍ നടന്ന വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

