Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപു​ര​സ്‌​കാ​ര...

പു​ര​സ്‌​കാ​ര നി​റ​വി​ല്‍ മ​ല​യാ​ളം മി​ഷ​ന്‍ അ​ബൂ​ദ​ബി ചാ​പ്റ്റ​ര്‍

text_fields
bookmark_border
പു​ര​സ്‌​കാ​ര നി​റ​വി​ല്‍ മ​ല​യാ​ളം മി​ഷ​ന്‍ അ​ബൂ​ദ​ബി ചാ​പ്റ്റ​ര്‍
cancel
camera_alt

പ്രീ​ത നാ​രാ​യ​ണ​ന്‍, അ​ന​ഘ സു​ജി​ല്‍

അ​ബൂ​ദ​ബി: ലോ​ക മാ​തൃ​ഭാ​ഷാ​ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മ​ല​യാ​ളം മി​ഷ​ന്‍ ന​ല്‍കു​ന്ന മ​ല​യാ​ണ്മ-2023 പ്ര​ഥ​മ ബോ​ധി പു​ര​സ്‌​കാ​ര​ത്തി​ന് മ​ല​യാ​ളം മി​ഷ​ന്‍ അ​ബൂ​ദ​ബി ചാ​പ്റ്റ​റി​ലെ അ​ധ്യാ​പി​ക​യാ​യ പ്രീ​ത നാ​രാ​യ​ണ​നെ തെ​ര​ഞ്ഞെ​ടു​ത്തു.

25,000 രൂ​പ​യും പ്ര​ശ​സ്തി പ​ത്രം ആ​ലേ​ഖ​നം ചെ​യ്ത ഫ​ല​ക​വു​മാ​ണ് അ​വാ​ര്‍ഡ്. കെ. ​ജ​യ​കു​മാ​ര്‍ (ഡ​യ​റ​ക്ട​ര്‍, ഐ.​എം.​ജി), ഡോ. ​പി.​കെ. രാ​ജ​ശേ​ഖ​ര​ന്‍ (ഗ്ര​ന്ഥ​കാ​ര​ന്‍, നി​രൂ​പ​ക​ന്‍), ഡോ. ​സി. രാ​മ​കൃ​ഷ്ണ​ന്‍ (അ​ക്കാ​ദ​മി​ക് വി​ദ​ഗ്ധ​ന്‍, വി​ദ്യാ​കി​ര​ണം), മു​രു​ക​ന്‍ കാ​ട്ടാ​ക്ക​ട (ഡ​യ​റ​ക്ട​ര്‍, മ​ല​യാ​ളം മി​ഷ​ന്‍) എ​ന്നി​വ​ര്‍ അം​ഗ​ങ്ങ​ളാ​യ ജൂ​റി​യാ​ണ് പു​ര​സ്‌​കാ​ര​നി​ര്‍ണ​യം ന​ട​ത്തി​യ​ത്. അ​റു​പ​തോ​ളം രാ​ജ്യ​ങ്ങ​ളി​ലെ 5000ത്തോ​ളം വ​രു​ന്ന മ​ല​യാ​ളം മി​ഷ​ന്‍ അ​ധ്യാ​പ​ക​രി​ല്‍നി​ന്നാ​ണ് പ്രീ​ത നാ​രാ​യ​ണ​നെ മി​ക​ച്ച അ​ധ്യാ​പി​ക​യാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്.

അ​ബൂ​ദ​ബി കേ​ര​ള സോ​ഷ്യ​ല്‍ സെ​ന്‍റ​ർ, ശ​ക്തി തി​യ​റ്റേ​ഴ്​​സ്, ഫ്ര​ൻ​ഡ്സ് ഓ​ഫ് ശാ​സ്ത്ര സാ​ഹി​ത്യ പ​രി​ഷ​ത്ത്​ എ​ന്നി​വ​യു​ടെ പ്ര​വ​ര്‍ത്ത​ക​യാ​യ പ്രീ​ത നാ​രാ​യ​ണ​ന്‍ മു​സ​ഫ ബെ​ല്‍വെ​ഡ​ര്‍ ബ്രി​ട്ടീ​ഷ് സ്‌​കൂ​ളി​ലെ സാ​മൂ​ഹി​ക വി​ഭാ​ഗം അ​ധ്യാ​പി​ക​യാ​ണ്. 2018 മു​ത​ല്‍ മ​ല​യാ​ളം മി​ഷ​ന്‍ അ​ബൂ​ദ​ബി​യി​ല്‍ അ​ധ്യാ​പി​ക​യാ​ണ്.

‘സു​ഗ​താ​ഞ്ജ​ലി കാ​വ്യാ​ലാ​പ​ന മ​ത്സ​ര’​ത്തി​ല്‍ മ​ല​യാ​ളം മി​ഷ​ന്‍ അ​ബൂ​ദ​ബി വി​ദ്യാ​ർ​ഥി​നി​യാ​യ അ​ന​ഘ സു​ജി​ല്‍ സ​ബ് ജൂ​നി​യ​ര്‍ വി​ഭാ​ഗ​ത്തി​ല്‍ ഒ​ന്നാം സ​മ്മാ​ന​ത്തി​ന​ര്‍ഹ​യാ​യി. പ്രീ​ത നാ​രാ​യ​ണ​നു​ള്ള പ്ര​ഥ​മ ബോ​ധി പു​ര​സ്‌​കാ​ര​വും അ​ഞ്ജ​ലി വെ​ത്തൂ​രി​നു​ള്ള സു​ഗ​താ​ഞ്ജ​ലി പു​ര​സ്‌​കാ​ര​വും കോ​വ​ളം ക്രാ​ഫ്റ്റ് വി​ല്ലേ​ജി​ല്‍ തി​ങ്ക​ളാ​ഴ്ച ന​ട​ക്കു​ന്ന മ​ല​യാ​ണ്മ​യി​ല്‍ സം​സ്ഥാ​ന ധ​ന​മ​ന്ത്രി വി​ത​ര​ണം ചെ​യ്യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:awardMalayalam Mission Abu Dhabi
News Summary - Malayalam Mission Abu Dhabi Chapter won awards
Next Story