പ്രാദേശിക ഉൽപന്നങ്ങളുടെ മികവ് വിളിച്ചോതി ‘മേക് ഇറ്റ് ഇൻ ദി എമിറേറ്റ്സ്’ ഫോറം
text_fieldsമേക് ഇറ്റ് ഇൻ ദി എമിറേറ്റ്സ്’ ഫോറത്തിലെ ലുലു പ്രദർശനം
അബൂദബി: യു.എ.ഇയിലെ പ്രാദേശിക ഉൽപന്നങ്ങളുടെ പ്രാധാന്യവും മികവും വ്യക്തമാക്കി ‘മേക് ഇറ്റ് ഇൻ ദി എമിറേറ്റ്സ്’ ഫോറത്തിന് അബൂദബിയിൽ തുടക്കമായി.
ഈ മാസം 22വരെ നീളുന്ന പ്രദർശനം പ്രാദേശിക ഉൽപന്നങ്ങളുടെ ഗുണമേന്മ എടുത്തുകാട്ടുന്നതാണ്. 720 ലേറെ കമ്പനികൾ ഫോറത്തിൽ പങ്കെടുക്കുന്നുണ്ട്. യു.എ.ഇയിൽനിന്നുള്ള 3800 ഉൽപന്നങ്ങളുടെ പ്രദർശനം ഫോറത്തിലുണ്ട്. ഭക്ഷ്യോൽപന്നങ്ങൾ, സ്റ്റീൽ, ആരോഗ്യം, ഐ.ടി, ടൂറിസം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങി വിവിധ മേഖലകളിൽനിന്നുള്ള മുൻനിര കമ്പനികൾ ഫോറത്തിൽ പങ്കെടുക്കുന്നുണ്ട്.
പ്രമുഖ റീട്ടെയ്ൽ ബ്രാൻഡായ ലുലു ഗ്രൂപ്പും എക്സിബിറ്റർ ലോഞ്ച് ‘മേക് ഇറ്റ് ഇൻ ദി എമിറേറ്റ്സ്’ ഫോറത്തിൽ സജ്ജീകരിച്ചിട്ടുണ്ട്. യു.എ.ഇയിലെ പ്രാദേശിക ഉൽപന്നങ്ങൾക്ക് നൽകുന്ന പിന്തുണയും പ്രോത്സാഹനവും വ്യക്തമാക്കുന്ന പ്രദർശനവും ഒരുക്കിയിട്ടുണ്ട്. 5,000ത്തിലേറെ യു.എ.ഇ ഉൽപന്നങ്ങൾ ലുലു സ്റ്റോറുകളിൽ ലഭ്യമാക്കിയിട്ടുണ്ടെന്നും പ്രാദേശിക ഉൽപന്നങ്ങൾക്ക് മികച്ച പിന്തുണ ഉറപ്പാക്കുമെന്നും ലുലു റീട്ടെയ്ൽ സി.ഇ.ഒ സെയ്ഫി രൂപാവാല പറഞ്ഞു. യു.എ.ഇയുടെ വിഷൻ 2031ന് കരുത്തേകുന്ന ‘മേക് ഇറ്റ് ഇൻ ഡി എമിറേറ്റ്സ്’ കാമ്പയിന് പൂർണ പിന്തുണയാണ് ലുലു നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ലുലു റീട്ടെയ്ൽ ചീഫ് ഓപറേറ്റിങ് ആൻഡ് സ്ട്രാറ്റജി ഓഫിസർ സലിം വി.ഐ, ലുലു റീട്ടെയിൽ പ്രൈവറ്റ് ലേബൽസ് ഡയറക്ടർ ഷമീം സൈനുൽ അബ്ദീൻ, ലുലു മാർക്കറ്റിങ് ആൻഡ് കമ്യൂണിക്കേഷൻസ് ഡയറക്ടർ വി. നന്ദകുമാർ, അബൂദബി റീജൻ ഡയറക്ടർ അബൂബക്കർ ടി, അൽ തയിബ് ഡയറക്ടർ റിയാദ് ജബ്ബാർ തുടങ്ങിയവരും ഭാഗമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

