Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചട്ടവിരുദ്ധമായി മരുന്ന് കുറിച്ച് നല്‍കിയ ഡോക്ടറുടെ ലൈസന്‍സ് റദ്ദാക്കി

text_fields
bookmark_border
ചട്ടവിരുദ്ധമായി മരുന്ന് കുറിച്ച് നല്‍കിയ ഡോക്ടറുടെ ലൈസന്‍സ് റദ്ദാക്കി
cancel

അബൂദബി: നിയമവിരുദ്ധമായി മയക്കുമരുന്ന് സ്വഭാവമുള്ള നിയന്ത്രിത മരുന്നുകള്‍ കുറിച്ച് നല്‍കിയതുമായി ബന്ധപ്പെട്ട വിവിധ നിയമലംഘനങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് അബൂദബിയില്‍ ഒരു ഡോക്ടറുടെ ലൈസന്‍സ് റദ്ദാക്കുകയും മറ്റൊരു ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തതായി അബൂദബി ആരോഗ്യ വകുപ്പ് അറിയിച്ചു. ക്ലിനിക്കല്‍ വിലയിരുത്തലിലെ വീഴ്ചകള്‍, രോഗികളുടെ തുടര്‍പരിചരണത്തിലെ അപര്യാപ്തതകള്‍, കൃത്യമല്ലാത്ത വൈദ്യശാസ്ത്ര രേഖകള്‍ എന്നിവ അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണു നടപടി. നിയന്ത്രിത മരുന്നുകള്‍ നിര്‍ദേശിക്കുന്നതിനുള്ള കൃത്യമായ കാരണങ്ങള്‍ കാണിക്കുന്നതില്‍ ഇവര്‍ പരാജയപ്പെട്ടതായും ആരോഗ്യ വകുപ്പ് വ്യക്തമാക്കി.

ആരോഗ്യ വകുപ്പിന്‍റെ ഡിജിറ്റല്‍, ഇന്‍റലിജന്‍റ്​ നിരീക്ഷണ സംവിധാനങ്ങളുടെ പിന്തുണയോടെ വിവിധ അധികാരികള്‍ നടത്തിയ സംയുക്ത പരിശോധനകളിലൂടെയാണ് ഈ നിയമലംഘനങ്ങള്‍ കണ്ടെത്തിയത്. എമിറേറ്റിലെ ആരോഗ്യമേഖലയില്‍ രോഗികളുടെ സുരക്ഷ ഉറപ്പാക്കാനും, വൈദ്യശാസ്ത്ര നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കാനും, പ്രഫഷനല്‍ ഉത്തരവാദിത്തം ശക്തിപ്പെടുത്താനുമാണ് ഈ നടപടികള്‍ ലക്ഷ്യമിടുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.

നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിനും ഉചിതമായ നിയന്ത്രണ നടപടികള്‍ സ്വീകരിക്കുന്നതിനുമായി ഡിജിറ്റല്‍ നിരീക്ഷണ സംവിധാനങ്ങള്‍ വിപുലീകരിക്കുന്നതും പരിശോധനകള്‍ ശക്തമാക്കുന്നതും തുടരുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. മരുന്ന് കുറിപ്പടി സംബന്ധിച്ച നിയമങ്ങള്‍ പാലിക്കാനും, കൃത്യമായ ക്ലിനിക്കല്‍ വിലയിരുത്തലുകള്‍, മെഡിക്കല്‍ രേഖകള്‍, രോഗീ പരിചരണ നടപടിക്രമങ്ങള്‍ എന്നിവ നിലനിര്‍ത്താനും എല്ലാ ആരോഗ്യ പ്രവര്‍ത്തകരോടും സ്ഥാപനങ്ങളോടും അധികൃതര്‍ അഭ്യർഥിച്ചു.

ആരോഗ്യ രംഗത്തെ നിയമലംഘനങ്ങള്‍ വകുപ്പിന്‍റെ ഔദ്യോഗിക ചാനലുകള്‍ വഴി റിപ്പോര്‍ട്ട് ചെയ്യാന്‍ താമസക്കാരെയും പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. നിയന്ത്രിത മരുന്ന് നിര്‍ദേശിക്കുന്നതുമായി ബന്ധപ്പെട്ട ചട്ടങ്ങള്‍ ലംഘിച്ചതിന് കഴിഞ്ഞ ആഗസ്റ്റില്‍ അബൂദബിയില്‍ ആറ് ഡോക്ടര്‍മാരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - License of doctor who prescribed medicine illegally revoked
Next Story