Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightRecipeschevron_rightഞ​ണ്ടു റോ​സ്‌​റ്റ്‌...

ഞ​ണ്ടു റോ​സ്‌​റ്റ്‌ ത​യാറാ​ക്കാം, ഈ​സി​യാ​യി

text_fields
bookmark_border
crab roast
cancel

ഞ​ണ്ട് എ​ന്ന് കേ​ൾ​ക്കു​മ്പോ​ൾ ത​ന്നെ ചി​ല​ർ മു​ഖം ചു​ളി​ക്കും. ഇ​ത് വൃ​ത്തി​യാ​ക്കി​യെ​ടു​ക്കാ​ൻ ബു​ദ്ധി​മു​ട്ടാ​ണെ​ന്നാ​ണ് പൊ​തു​വെ​യു​ള്ള ധാ​ര​ണ. പ​ക്ഷെ എ​ളു​പ്പ​ത്തി​ൽ ഏ​തു വീ​ട്ട​മ്മ​മാ​ർ​ക്കും ചെ​യ്യാ​വു​ന്ന​തേ ഉ​ള്ളു. ഞ​ണ്ടി​ന്‍റെ രു​ചി ഒ​രി​ക്ക​ൽ അ​റി​ഞ്ഞ​വ​ർ​ക്ക് ഞ​ണ്ട് എ​ന്നു കേ​ട്ടാ​ൽ ത​ന്നെ വാ​യി​ൽ ക​പ്പ​ലോ​ടും. ചെ​മ്മീ​നും കൊ​ഞ്ചു​മെ​ല്ലാം ഉ​ൾ​പ്പെ​ടു​ന്ന കു​ടും​ബ​ത്തി​ൽ​പെ​ട്ട​താ​ണ് ഞ​ണ്ട്. ഇ​തി​നെ പ​ല ത​ര​ത്തി​ൽ പ​രീ​ക്ഷി​ക്കാ​റു​ണ്ട്. ചി​ല​ർ ക​റി വെ​ക്കും. മ​റ്റു ചി​ല​ർ പൊ​രി​ക്കാ​റു​ണ്ട്. റോ​സ്റ്റ്‌ ആ​ക്കാ​റു​മു​ണ്ട്. ചൂ​ടു​ള്ള പൊ​റോ​ട്ട​യു​ടെ​യും ച​പ്പാ​ത്തി​യു​ടെ​യും വെ​ള്ളേ​പ്പ​ത്തി​ന്‍റെ​യും കൂ​ടെ​യെ​ല്ലാം ഞ​ണ്ടു റോ​സ്റ്റ്‌ ന​ല്ല ഒ​രു കൂ​ട്ടാ​ണ്. ഇ​ത് ഉ​ണ്ടാ​ക്കാ​ൻ എ​ളു​പ്പ​മാ​ണ്, ക​ഴി​ക്കാ​ൻ ഏ​റെ രു​ചി​യും.

ചേ​രു​വ​ക​ൾ:

  • ഞ​ണ്ട് -1 കി​ലോ
  • ഉ​ള്ളി -3 എ​ണ്ണം
  • ത​ക്കാ​ളി -2 എ​ണ്ണം വ​ലു​ത്
  • ചെ​റി​യ ഉ​ള്ളി-12 എ​ണ്ണം
  • ഇ​ഞ്ചി - ഒ​രു ക​ഷ്ണം
  • വെ​ളു​ത്തു​ള്ളി - 1,2 അ​ല്ലി
  • വ​ലി​യ ജീ​ര​കം-1 ടീ​സ്പൂ​ൺ
  • ഉ​ലു​വ -1 ടീ​സ്പൂ​ൺ
  • വ​റ്റ​ൽ മു​ള​ക് -3,4 എ​ണ്ണം
  • വെ​ളി​ച്ചെ​ണ്ണ -2 ടേ​ബി​ൾ സ്പൂ​ൺ
  • പ​ച്ച മു​ള​ക് -2,3 എ​ണ്ണം
  • ഉ​പ്പ്- ആ​വ​ശ്യ​ത്തി​ന്
  • ക​റി വേ​പ്പി​ല- ആ​വ​ശ്യ​ത്തി​ന്
  • മ​ഞ്ഞ​ൾ പൊ​ടി-1/2 ടീ​സ്പൂ​ൺ
  • കാ​ശ്മീ​രി ചി​ല്ലി പൌ​ഡ​ർ-1 ടേ​ബി​ൾ സ്പൂ​ൺ
  • കു​രു​മു​ള​ക് പൊ​ടി-1 ടീ​സ്പൂ​ൺ

ഉ​ണ്ടാ​ക്കു​ന്ന വി​ധം:

ഉ​രു​ളി​യി​ലേ​ക്ക് വെ​ളി​ച്ചെ​ണ്ണ ഒ​ഴി​ച്ച്​ ചൂ​ടാ​യി വ​രു​മ്പോ​ൾ ഉ​ള്ളി ഇ​ട്ടു കൊ​ടു​ക്കു​ക. ഗ്രൈ​ൻ​ഡ​റി​ലേ​ക് ചെ​റി​യ ഉ​ള്ളി, ഇ​ഞ്ചി, വെ​ളു​ത്തു​ള്ളി, വ​റ്റ​ൽ മു​ള​ക്, ജീ​ര​കം, ഉ​ലു​വ ഇ​വ ചേ​ർ​ത്ത ശേ​ഷം ച​ത​ച്ചെ​ടു​ക്കു​ക. അ​തും ചേ​ർ​ത്ത് വീ​ണ്ടും വ​ഴ​റ്റി അ​തി​ലേ​ക്ക് പ​ച്ച​മു​ള​കും ത​ക്കാ​ളി അ​രി​ഞ്ഞ​തും ഇ​ട്ടു വ​ഴ​റ്റി​യെ​ടു​ക്കു​ക. ന​ന്നാ​യി വ​ഴ​ണ്ട് വ​ന്നാ​ൽ ക​റി വേ​പ്പി​ല​യും മ​സാ​ല പൊ​ടി​ക​ളാ​യ മ​ഞ്ഞ​ൾ പൊ​ടി, മു​ള​ക് പൊ​ടി, കു​രു​മു​ള​ക് പൊ​ടി, ഉ​പ്പ് എ​ല്ലാം ചേ​ർ​ത്തു പ​ച്ച​ച്ചു​വ മാ​റു​ന്ന​ത് വ​രെ വ​ഴ​റ്റു​ക.

ശേ​ഷം ഞ​ണ്ടു ന​ന്നാ​യി ക​ഴു​കി വൃ​ത്തി​യാ​ക്കി​യ​ത് ചേ​ർ​ത്ത് വ​ഴ​റ്റി അ​തി​ലേ​ക്ക് അ​ര ഗ്ലാ​സ് ചൂ​ട് വെ​ള്ളം ഒ​ഴി​ച്ച് കൊ​ടു​ത്തു യോ​ജി​പ്പി​ച്ചു അ​ട​ച്ചു വെ​ക്ക​ണം. 10-12 മി​നി​ട്ടു വേ​വി​ച്ചെ​ടു​ത്താ​ൽ ന​ല്ല രു​ചി​യാ​ർ​ന്ന ഞെ​ണ്ടു റോ​സ്റ്റ് റെ​ഡി. ആ​വ​ശ്യ​മെ​ങ്കി​ൽ മു​ക​ളി​ൽ പ​ച്ച വെ​ളി​ച്ചെ​ണ്ണ തൂ​കി കൊ​ടു​ക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:foodrecipesEmarat beatscrab
News Summary - Let's make a crab roast
Next Story