Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകരാ​ട്ടെ പഠിക്കാം,...

കരാ​ട്ടെ പഠിക്കാം, ചരിത്രമറിഞ്ഞ്​

text_fields
bookmark_border
കരാ​ട്ടെ പഠിക്കാം, ചരിത്രമറിഞ്ഞ്​
cancel

കരാ​ട്ടെ എന്നത്​ പൊതുവായി പറയുന്ന പേരാണെങ്കിലും ഇതിന്​ പലവിധ രൂപഭാവങ്ങളുണ്ട്​. ഒക്കിനാവ എന്ന കൊച്ചുദ്വീപിൽ നിന്നാണ്​ കരാ​ട്ടെ ഉത്​ഭവിച്ചത്​. ദുബൈയുടെ മൂന്നിലൊന്നു മാത്രം വിസ്തീർണ്ണമുള്ള ആധുനിക ജപ്പാ​െൻറ പ്രവിശ്യയായ ഈ ദ്വീപ് ജപ്പാൻ മെയിൻ ലാൻഡി​െൻറ തെക്കുപടിഞ്ഞാറുഭാഗത്ത് സ്ഥിതി ചെയ്യുന്നു.

കരാത്തെ എന്ന വാക്ക്​ തർജമ ചെയ്​താൽ 'വെറും കൈ പ്രയോഗങ്ങൾ' ​(way of the empty hand) എന്നാണ്​ അർഥം ലഭിക്കുക. കരാത്തെ ദോ എന്ന വാക്കിൽ തേ (te) എന്നാൽ കൈ എന്നും ദോ (do) എന്നാൽ വഴി എന്നുമാണ് അർത്ഥം. നൂറ്റാണ്ടുകൾക്കുമുൻപ് ഒക്കിനാവയിലെ പല ദേശക്കാർക്കും അവരവരുടേതായ 'കൈ'കൾ ഉണ്ടായിരുന്നു. തിരിച്ചറിയുന്നതിനായി ദേശത്തി​െൻറ പേരിന് ശേഷം 'തെ'എന്ന വാക്ക് വെക്കുന്നതായിരുന്നു പതിവ്.

അങ്ങിനെയാണ്​ ഒക്കിനാവയിലെ ഷൂരി, തൊമാരി എന്നീ പ്രധാന ദേശങ്ങളിൽ ഷൂരി-തെ (Shuri-te), തൊമാരി-തെ (Tomari-te) എന്നീ ശൈലികൾ ഉടലെടുത്തത്​. ഈ പ്രദേശത്തെ തികഞ്ഞ അഭ്യാസിയും ഏറ്റവും ബഹുമാനിക്കപ്പെടുകയും ഒരു പരിധിവരെ ഭയക്കുകയും ചെയ്തിരുന്ന കരാട്ടെ പ്രഗത്ഭഭനായിരുന്നു സെൻസായി ചൊ​േടാകു ക്യാൻ. അദ്ദേഹത്തി​െൻറ നേർശിഷ്യപരമ്പരയുടെ തുടർച്ചയാണ് ഇന്ന്​ യു.എ.ഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന യുണൈറ്റഡ്​ കരാ​ട്ടെ ഗ്രൂപ്പ്​ പഠിപ്പിക്കുന്ന ഒകിനാവൻ ഷൊറിൻറു സെയ്​ബുകാൻ (Okinawan Shorin-ryu Seibukan) എന്ന പരമ്പരാഗത കരാട്ടേ ശൈലി.

കരാട്ടെ കത്തകൾക്കും പ്രായോഗിക തലത്തിൽ ഉപയോഗിക്കാവുന്നതും കാര്യക്ഷമത ഏറിയതുമായ അഭ്യാസമുറകൾക്ക് ഏറെ പ്രാധാന്യം നൽകുന്ന ശൈലിയാണിത്. ഓരോ വിദ്യാർഥിയേയും അവരുടെ പ്രായത്തിനും കഴിവിനും താൽപര്യത്തിനും അധ്വാനത്തിനും അനുസരിച്ച് പടി പടിയായി ഗ്രേഡ് ചെയ്ത്​ യോഗ്യതാ മാനദണ്ഡങ്ങൾ പാലിച്ച്​ മഞ്ഞ മുതൽ കറുപ്പ് വരെ ബെൽറ്റുകൾ കരസ്ഥമാക്കാൻ ഇവിടെ പ്രാപ്തരാക്കുന്നു. ബ്ലാക്ക്​ ബെൽറ്റിൽ തന്നെ ഉയർന്ന റാങ്കുകളിലേക്കുള്ള പരിശീലനവും ഇവിടെ ലഭ്യമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:karatefitness tips
News Summary - Let's learn karate, by knowing history
Next Story