Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസർക്കാർ മുൻകൈയെടുത്താൽ...

സർക്കാർ മുൻകൈയെടുത്താൽ മുഖ്യമന്ത്രി പറഞ്ഞ നിരക്കിൽ വിമാനം പറത്താം -ഡോ. പുത്തൂർ റഹ്​മാൻ

text_fields
bookmark_border
kmcc-president
cancel

ദുബൈ: സംസ്​ഥാന സർക്കാർ മുന്നിൽ നിൽക്കാൻ തയ്യാറുണ്ടെങ്കിൽ മുഖ്യമന്ത്രി നിർദേശിച്ച നിരക്ക്​ മാത്രം വാങ്ങി ദുരിതപ്പെടുന്ന പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള പദ്ധതിയുമായി മുന്നോട്ടുപോകാൻ  സന്നദ്ധമാണെന്ന്​ യു.എ.ഇ കെ.എം.സി.സി പ്രസിഡൻറ്​ ഡോ.പുത്തൂർ റഹ്​മാൻ. പ്രവാസികളെ നാട്ടിലെത്തിച്ചതി​​​െൻറ ക്രെഡിറ്റ്​ കെ.എം.സി.സിക്കു വേണ്ടെന്നും അവരെ കാത്തിരിക്കുന്ന കുടുംബാംഗങ്ങളുടെ പ്രാർഥന സംഘടനക്ക്​ ലഭിക്കുമെന്നുറപ്പുണ്ടെന്നും ഡോ.പുത്തൂർ ഗൾഫ്​ മാധ്യമത്തോട്​ പ്രതികരിച്ചു.

സംഘടനാ ഭിന്നതകൾ ചർച്ച ചെയ്യേണ്ട സമയമല്ല ഇത്​. ഒറ്റക്കെട്ടായി മറികടക്കേണ്ട പ്രതിസന്ധിഘട്ടത്തിലൂടെയാണ്​ നാം നീങ്ങുന്നത്​. വന്ദേഭാരത്​ മിഷനിൽ ഇൗടാക്കുന്ന തുകയിൽ കൂടുതൽ വാങ്ങി ചാർട്ടഡ്​ വിമാനം അനുവദിക്കില്ല എന്നാണ്​ മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ വ്യക്​തമാക്കിയത്​. യു.എ.ഇയിൽ നിന്ന്​ 750 മുതൽ 780 ദിർഹം വരെയാണ്​ വന്ദേഭാരത്​ ടിക്കറ്റ്​ നിരക്ക്​.

ആ തുകക്ക്​ ചാർട്ടർ ചെയ്യാൻ വിമാന കമ്പനികൾ തയ്യാറല്ല.  കോവിഡ്​ പ്രതിസന്ധിയും യാത്രാമുടക്കവും വന്ന ആദ്യഘട്ടം മുതൽ പ്രയാസപ്പെടുന്ന പ്രവാസികളെ നാട്ടിലെത്തിക്കാൻ ഉചിതമായ വഴികൾ അന്വേഷിക്കുകയായിരുന്നു കെ.എം.സി.സി. നിരവധി വിമാനകമ്പനികളുമായി ഇൗ വിഷയത്തിൽ ചർച്ച നടത്തിയതാണ്​.  900 ദിർഹമിന്​  സർവീസ്​ നടത്താം എന്നറിയിച്ച കമ്പനിക്ക്​ കേന്ദ്രസർക്കാറി​​​െൻറ അനുമതി ലഭിച്ചതുമില്ല.

എന്നാൽ അടിയന്തിരമായി നാട്ടിലെത്തുകയും ചികിത്സക്ക്​ വിധേയരാവുകയും ചെയ്യേണ്ട പ്രവാസികളിൽ നിന്ന്​ വന്ദേഭാരത്​ നിരക്ക്​ മാത്രം വാങ്ങി ബാക്കി പണം കെ.എം.സി.സി വഹിച്ച്​ സർവീസ്​ നടത്തുവാൻ തങ്ങൾ ഒരുക്കമാണ്​. കഷ്​ടത അനുഭവിക്കുന്നവർ ഏറ്റവും പെ​െട്ടന്ന്​ നാട്ടിലെത്തണം എന്ന വാശിയും ആഗ്രഹവും മാത്രമേ തങ്ങൾക്കുള്ളൂ. ഇക്കാര്യം സംസ്​ഥാന പ്രവാസികാര്യ മന്ത്രി ഡോ. കെ.ടി.ജലീലിനെ അറിയിച്ചിട്ടുണ്ട്​.

മുഖ്യമന്ത്രിക്ക്​ സമ്മതമെങ്കിൽ കൂടുതൽ വിമാനങ്ങൾ ചാർട്ടർ ചെയ്യുവാനും കൂടുതൽ മനുഷ്യരെ നാട്ടിലെത്തിക്കാനും കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Latest Video

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsflight servicemalayalam newscovid 19lockdown
News Summary - KMCC President on charterd flight-Gulf news
Next Story