നാസർ മാസ്റ്ററുടെ പേരിൽ കെ.എം.സി.സി പുരസ്കാരം
text_fieldsദുബൈ: ദുബൈ കെ.എം.സി.സി പേരാമ്പ്ര മണ്ഡലം കമ്മിറ്റി ജനറൽ സെക്രട്ടറിയും ജീവകാരുണ്യ പ്രവർത്തകനുമായിരുന്ന അന്തരിച്ച നാസർ മാസ്റ്റർ കായണ്ണയുടെ ഓർമ നിലനിർത്താൻ എല്ലാ വർഷവും വിദ്യാഭ്യാസ, സാമൂഹിക, ജീവകാരുണ്യ മേഖലയിൽ മികച്ച പ്രവർത്തനം കാഴ്ചവെക്കുന്ന വ്യക്തികൾക്കും സംഘടനകൾക്കും അവാർഡ് ഏർപ്പെടുത്തുവാൻ ദുബൈ കെ.എം.സി.സി പേരാമ്പ്ര മണ്ഡലം കമ്മിറ്റി തീരുമാനിച്ചു. നാട്ടിലും ഗൾഫിലുമായി അനുസ്മരണ പരിപാടികളും അവാർഡ് സമർപ്പണവും നടക്കും.നാസർ മാസ്റ്റർ അനുസ്മരണ സമ്മേളനം ദുബൈ കെ.എം.സി.സി സംസ്ഥാന ആക്ടിങ് പ്രസിഡന്റ് ഇബ്രാഹിം മുറിച്ചാണ്ടി ഉദ്ഘാടനം ചെയ്തു.പേരാമ്പ്ര മണ്ഡലം പ്രസിഡന്റ് കെ.പി അബ്ദുൽ വഹാബ് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ഇസ്മായിൽ ഏറാമല അനുസ്മരണ പ്രഭാഷണം നടത്തി. ജില്ല സെക്രട്ടറി റാഷിദ് കിഴക്കയിൽ അവാർഡ് പ്രഖ്യാപനം നടത്തി.
സംസ്ഥാന ആക്ടിങ് ജനറൽ സെക്രട്ടറി അഡ്വ. സാജിദ് അബൂബക്കർ, വൈസ് പ്രസിഡന്റ് ഒ.കെ. ഇബ്രാഹിം, എം. അനീസ് റഹ്മാൻ, മൊയ്തു അരൂർ, വി.കെ.കെ. റിയാസ്, മുഹമ്മദ് മൂഴിക്കൽ, ജസീൽ കായണ്ണ, അഷ്റഫ് വള്ള്യാട്, മുഹമ്മദ് എടവരാട് എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി കെ.സി. സിദ്ദീഖ് സ്വാഗതവും വി.സി. അസീസ് നന്ദിയും പറഞ്ഞു.സി.കെ.സി. ജമാൽ, സി.വി.എ. ലത്തീഫ്, ഗഫൂർ പാലോളി, റിഷാദ് മാമ്പൊയിൽ, പി.കെ ഹമീദ്, നൗഷാദ് വള്ളിയാട്ട്, സി.പി. അഷ്റഫ് തുടങ്ങിയവർ സംബന്ധിച്ചു. നാസർ മാസ്റ്ററെ കുറിച്ചുള്ള അനുസ്മരണ ഗാനം അഷ്റഫ് നാറാത്ത് ആലപിച്ചു. ജനുവരി ആദ്യവാരം പുതിയ മെംബർഷിപ് പ്രകാരം കമ്മിറ്റി പുനഃസംഘടിപ്പിക്കുവാൻ തീരുമാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

