കെ.എം. അസ്ലം സ്മാരക പുരസ്കാരം ബഷീർ മൊയ്തീന്
text_fieldsഷാർജ: ഷാർജ കെ.എം.സി.സി കൊടുങ്ങല്ലൂർ മണ്ഡലം കമ്മിറ്റി, മണ്ഡലം വൈസ് പ്രസിഡന്റായിരുന്ന കെ.എം. അസ്ലമിന്റെ പേരിൽ ഏർപ്പെടുത്തുന്ന നാലാമത് പുരസ്കാരത്തിനു ഷാക്കോൺ ദുബൈ മാനേജിങ് ഡയറക്ടർ ബഷീർ മൊയ്തീനെ തിരഞ്ഞടുത്തതായി ജൂറി ചെയർമാൻ കെ.എസ്. ഷാനവാസ്, അംഗങ്ങളായ എം.എ. ഹനീജ്, കെ.എ. ഷംസുദ്ദീൻ എന്നിവർ അറിയിച്ചു. പ്രവാസ ലോകത്തും നാട്ടിലും ജീവകാരുണ്യ രംഗത്തെ പ്രവർത്തനങ്ങളെ പരിഗണിച്ചാണ് പുരസ്കാരം. ഷാർജയിൽ നടക്കുന്ന കൊടുങ്ങല്ലൂർ മണ്ഡലം സമ്മേളനത്തിൽ പുരസ്കാരം സമർപ്പിക്കുമെന്ന് മണ്ഡലം ഭാരവാഹികളായ പ്രസിഡന്റ് നുഫൈൽ പുത്തൻചിറ, ജനറൽ സെക്രട്ടറി പി. എസ്. ഷമീർ, ട്രഷറർ എം.എ. ഹൈദർ എന്നിവർ അറിയിച്ചു.

