ചൈനയിൽ നിന്നുള്ള റെക്കോഡ് വാഹന കയറ്റുമതി സ്വീകരിക്കാൻ ഖോർഫക്കാൻ തുറമുഖം
text_fieldsഷാർജ: പ്രമുഖ ചൈനീസ് വാഹന നിർമാതാക്കളായ ബി.വൈ.ഡി നിർമിച്ച 6,068 പുതിയ ഇലക്ട്രിക്/ഹൈബ്രിഡ് വാഹനങ്ങളുമായി വലിയ റോ-റോ ചരക്കുകപ്പൽ ഷാർജ പോർട്ട്സ്, കസ്റ്റംസ് ആൻഡ് ഫ്രീ സോൺസ് അതോറിറ്റിക്ക് കീഴിലുള്ള ഖോർഫക്കാൻ തുറമുഖത്ത് എത്തും. ചൈനയിലെ ഷെൻഷെനിലുള്ള ഷിയാവോമോ ഇന്‍റർനാഷനൽ ലോജിസ്റ്റിക്സ് പോർട്ടിൽ നിന്നാണ് ഈ കപ്പൽ യാത്ര തിരിച്ചത്.
ഇരുരാജ്യങ്ങൾക്കുമിടയിലുള്ള പുതിയ നേരിട്ടുള്ള സമുദ്ര ഗതാഗത പാതയുടെ തുടക്കം കൂടിയാണിത്. ചൈനയിൽ നിന്നുള്ള കയറ്റുമതിക്ക് മികച്ച ലോജിസ്റ്റിക്സ് സൗകര്യം ഒരുക്കുന്ന ഈ പുതിയ പാത വഴി കപ്പൽ യാത്രാസമയം മൂന്നുമുതൽ അഞ്ച് ദിവസം വരെ കുറയും.
കൂടാതെ വാഹനങ്ങളുടെയും വൻകിട യന്ത്രസാമഗ്രികളുടെയും വിതരണത്തിലുണ്ടാകുന്ന തടസ്സങ്ങൾ ഒഴിവാക്കാനും ഇത് സഹായിക്കും. ഷിയാവോമോ തുറമുഖത്ത് നിന്ന് ഒറ്റത്തവണയായി കയറ്റി അയക്കുന്ന ഏറ്റവും വലിയ വാഹന ശേഖരമാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

