Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഇറാൻ ഭൂചലനം:...

ഇറാൻ ഭൂചലനം: യു.എ.ഇയിലും പ്രകമ്പനം

text_fields
bookmark_border
ഇറാൻ ഭൂചലനം: യു.എ.ഇയിലും പ്രകമ്പനം
cancel

ദു​ബൈ: ചൊ​വ്വാ​ഴ്ച ഇ​റാ​നി​ലു​ണ്ടാ​യ ഭൂ​ച​ല​ന​ത്തി​ന്‍റെ പ്ര​ക​മ്പ​നം യു.​എ.​ഇ​യി​ലും അ​നു​ഭ​വ​പ്പെ​ട്ട​താ​യി ദേ​ശീ​യ ​കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം (എ​ൻ.​സി.​എം) അ​റി​യി​ച്ചു. രാ​ജ്യ​ത്തി​ന്‍റെ വ​ട​ക്ക​ൻ മേ​ഖ​ല​ക​ളി​ലാ​ണ്​ നേ​രി​യ പ്ര​ക​മ്പ​ന​മു​ണ്ടാ​യ​ത്. എ​ന്നാ​ൽ, ഇ​ത്​ രാ​ജ്യ​ത്തെ ഒ​ട്ടും ബാ​ധി​ച്ചി​ട്ടി​ല്ല.

ചൊ​വ്വാ​ഴ്ച മൂ​ന്നു ത​വ​ണ​യാ​ണ്​ ഇ​റാ​നി​ൽ ഭൂ​ച​ല​നം അ​നു​ഭ​വ​പ്പെ​ട്ട​ത്. രാ​വി​ലെ 8.59ന്​​ 5.5 ​തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​ത്തി​ന്​ പി​ന്നാ​ലെ 9.10ന് 6.0 ​തീ​വ്ര​ത​യി​ൽ ര​ണ്ടാ​മ​ത്തെ ഭൂ​ച​ല​ന​മു​ണ്ടാ​യി. ഉ​ച്ച​ക്ക്​ 12.22നാ​ണ്​ മൂ​ന്നാ​മ​ത്തെ ച​ല​നം അ​നു​ഭ​വ​പ്പെ​ട്ട​ത്.

ഇ​തി​നു​ തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ്​ യു.​എ.​ഇ​യു​ടെ വ​ട​ക്ക​ൻ പ്ര​ദേ​ശ​ങ്ങ​ളി​ലും പ്ര​ക​മ്പ​നം അ​നു​ഭ​വ​പ്പെ​ട്ട​ത്. എ​ല്ലാ വ​ർ​ഷ​വും യു.​എ.​ഇ​യി​ൽ മൂ​ന്നു​ പ്ര​ക​മ്പ​ന​ങ്ങ​ൾ അ​നു​ഭ​വ​പ്പെ​ടാ​റു​ണ്ടെ​ങ്കി​ലും സ​ജീ​വ​മാ​യ ഭൂ​ക​മ്പ മേ​ഖ​ല​യി​ല​ല്ല രാ​ജ്യ​മെ​ന്ന്​ എ​ൻ.​സി.​എം വ്യ​ക്​​ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IranEarthquakeTremors
News Summary - Iran Earthquake: Tremors in UAE
Next Story