ഇൻഡോർ റോവിങ് ചാമ്പ്യൻഷിപ്
text_fieldsറോവിങ് ചാമ്പ്യൻഷിപ്പിൽ മെഡൽ നേടിയ കുവൈത്ത്
താരങ്ങൾ
കുവൈത്ത് സിറ്റി: സൗദി അറേബ്യ ഇൻഡോർ റോവിങ് ചാമ്പ്യൻഷിപ്പിൽ (2000 മീറ്റർ) കുവൈത്തിന്റെ മികച്ച പ്രകടനം. ചാമ്പ്യൻഷിപ്പിൽ കുവൈത്ത് റോവിങ് ടീം എട്ട് മെഡലുകൾ നേടി. മൂന്ന് സ്വർണം, രണ്ട് വെള്ളി, മൂന്ന് വെങ്കലം എന്നിങ്ങനെയാണ് കുവൈത്തിന്റെ നേട്ടമെന്ന് കുവൈത്ത് ഒളിമ്പിക് കമ്മിറ്റി പ്രസ്താവനയിൽ അറിയിച്ചു.
ലൈറ്റ്വെയ്റ്റ് വിഭാഗത്തിൽ അത്ലറ്റ് സുവാദ് അൽ ഫഗാൻ ഒരു സ്വർണ മെഡലും ഓപൺ-വെയ്റ്റ് വിഭാഗത്തിൽ ഒരു വെള്ളിയും നേടി. യൂസുഫ് അൽ അബ്ദുൽഹാദി പുരുഷ വിഭാഗത്തിലും അബ്ദുർറഹ്മാൻ അൽ ഫദൽ പുരുഷ മാസ്റ്റേഴ്സ് വിഭാഗത്തിലും സ്വർണം നേടി. അണ്ടർ 19 സിംഗിൾസ് വിഭാഗത്തിൽ മുഹമ്മദ് അങ്കി വെള്ളി മെഡൽ സ്വന്തമാക്കി. വനിത ഓപൺ, മാസ്റ്റേഴ്സ് വിഭാഗത്തിൽ മാറാ അൽ ഖാമിസ് രണ്ടു വെങ്കലവും പുരുഷന്മാരുടെ അണ്ടർ 19 വിഭാഗത്തിൽ മുഹമ്മദ് അങ്കി, ഫഹദ് അൽ ഹമദ്, അബ്ദുൽവഹാബ് അൽ അഖാസ്, ഫാരിസ് സൽമീൻ എന്നിവരടങ്ങുന്ന ടീം വെങ്കലവും നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

