Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഇറാൻ-ഇസ്രായേൽ സംഘർഷം:...

ഇറാൻ-ഇസ്രായേൽ സംഘർഷം: ജാഗ്രത നിർദേശവുമായി ഇന്ത്യൻ എംബസി

text_fields
bookmark_border
ഇറാൻ-ഇസ്രായേൽ സംഘർഷം: ജാഗ്രത നിർദേശവുമായി ഇന്ത്യൻ എംബസി
cancel

അബൂദബി: ഇറാൻ-ഇസ്രായേൽ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ യു.എ.ഇയിലെ പ്രവാസികൾക്ക്​ അതീവ ജാഗ്രത നിർദേശവുമായി ഇന്ത്യൻ എംബസി. അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും കൂടുതൽ ജാഗ്രതപുലർത്തണ​മെന്നും എംബസി നിർദേശിച്ചു.

നിലവിലെ സാഹചര്യത്തിൽ യു.എ.ഇ അധികൃതർ പുറത്തിറക്കുന്ന എല്ലാ സുരക്ഷ മാർഗനിർദേശങ്ങളും പാലിക്കണം. ഇന്ത്യൻ എംബസിയുടെയും ദുബൈ ഇന്ത്യൻ കോൺസുലേറ്റിന്‍റെയും പ്രവർത്തനം സാധാരണ നിലയിൽ മുന്നോട്ടുപോകുന്നുണ്ട്​. ആവശ്യമായ നിർദേശങ്ങൾ യഥാസമയം പുറത്തിറക്കും.

അടിയന്തര സാഹചര്യങ്ങളിൽ അന്വേഷണത്തിനായി 80046342 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിക്കാം. കൂടാതെ +971543090571 എന്ന വാട്​സാപ്പ്​ നമ്പറിലും ബന്ധപ്പെടാം. ഇ-മെയിൽ: pbsk.dubai@mea.gov.in, ca.abudhabi@mea.gov.in.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian embasyUAEIran US TensionsIran Israel Tensions
News Summary - Iran-Israel conflict: Indian Embassy issues advisory
Next Story