Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightബസ്​ ഷെൽട്ടറുകളിൽ...

ബസ്​ ഷെൽട്ടറുകളിൽ ഉറങ്ങിയാൽ പിടിവീഴും

text_fields
bookmark_border
ബസ്​ ഷെൽട്ടറുകളിൽ ഉറങ്ങിയാൽ പിടിവീഴും
cancel
camera_alt

ബസ്​ ഷെൽട്ടറുകളിൽ നടത്തിയ പര​ിശോധന

ദുബൈ: ബസ്​ ഷെൽട്ടറുകളിലെ സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിനായി ദുബൈ പൊലീസും മുനിസിപ്പാലിറ്റിയും പരിശോധന നടത്തി. 1087 സ്​ഥലങ്ങളിലാണ്​ പരിശോധന നടത്തിയത്​. 29 കുറ്റകൃത്യങ്ങൾ കണ്ടെത്തി.ഷെൽട്ടറുകളിലെ എ.സി, സ്​ക്രീനുകൾ, വാതിൽ തുടങ്ങിയവ നശിപ്പിക്കുന്നത്​ ശ്രദ്ധയിൽപെട്ടതോടെയാണ്​ പരിശോധന.

ഉറങ്ങുക, മാലിന്യം വലിച്ചെറിയുക, തുപ്പുക, ഭക്ഷണം കഴിക്കുക, പുക വലിക്കുക, സീറ്റുകളിൽ കാലെടുത്ത്​ വെക്കുക തുടങ്ങിയ നിയമവിരുദ്ധ പ്രവൃത്തികളും കണ്ടെത്തി. ഇത്​ ​പൊതുഗതാഗത സംവിധാനത്തെ ജനങ്ങൾക്കിടയിൽ മോശമായി ചി​ത്രീകരിക്കാൻ ഇടയാക്കുമെന്നും അനുവദിക്കില്ലെന്നും ആർ.ടി.എ പാസഞ്ചർ ട്രാൻസ്​പോർട്ട്​ ആക്​ടിവിറ്റി ഡയറക്​ടർ സഈദ്​ അൽ ബലൂച്ചി പറഞ്ഞു.പിടിയിലായവരിൽ ചിലർക്ക്​ ഐഡൻറിറ്റി തെളിയിക്കാനുള്ള രേഖകൾ ഇല്ലായിരുന്നു. ഇവരെ ദുബൈ പൊലീസിന്​ കൈമാറി. പര​ിശോധന തുടരുമെന്ന്​ അധികൃതർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sleepbus shelters
Next Story