Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഹ​ത്ത വ​ഴി...

ഹ​ത്ത വ​ഴി യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ വ​ൻ കു​തി​പ്പ്​

text_fields
bookmark_border
ഹ​ത്ത വ​ഴി യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ വ​ൻ കു​തി​പ്പ്​
cancel
camera_alt

ദു​ബൈ ജി.​ഡി.​ആ​ർ.​എ​ഫ്.​എ സം​ഘ​ടി​പ്പി​ച്ച യു.​ആ​ർ ദ ​മോ​സ്റ്റ് ഇം​പോ​ർ​ട്ട​ന്റ് ഫോ​റ​ത്തി​ൽ മേ​ധാ​വി ല​ഫ്റ്റ​ന​ന്‍റ്​ ജ​ന​റ​ൽ മു​ഹ​മ്മ​ദ്‌ അ​ഹ്‌​മ​ദ്‌ അ​ൽ മ​ർ​റി സം​സാ​രി​ക്കു​ന്നു

ദു​ബൈ: ഒ​ന്ന​ര പ​തി​റ്റാ​ണ്ടി​നി​ടെ ഹ​ത്ത അ​തി​ർ​ത്തി വ​ഴി​യു​ള്ള യാ​ത്ര​ക്കാ​രു​ടെ വ​ര​വി​ൽ വ​ൻ വ​ർ​ധ​ന. 2006ൽ ​ഹ​ത്ത വ​ഴി ര​ണ്ട​ര ല​ക്ഷ​ത്തോ​ളം പേ​രാ​ണ്​ ദു​ബൈ​യി​ലെ​ത്തി​യ​തെ​ങ്കി​ൽ ഈ ​വ​ർ​ഷം 30 ല​ക്ഷ​ത്തി​ല​ധി​കം പേ​രാ​ണ്​ എ​ത്തി​യ​ത്. ദു​ബൈ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം വ​ഴി​യു​ള്ള യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ലും വ​ൻ വ​ർ​ധ​ന​യു​ണ്ടാ​യി. 2006ൽ ​മൂ​ന്നു ദ​ശ​ല​ക്ഷ​മാ​യി​രു​ന്ന യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം 2023ൽ 44 ​ദ​ശ​ല​ക്ഷ​ത്തി​ല​ധി​ക​മാ​യി വ​ർ​ധി​ച്ചു.

ദു​ബൈ ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് റെ​സി​ഡ​ൻ​സി ആ​ൻ​ഡ് ഫോ​റി​നേ​ഴ്സ് അ​ഫ​യേ​ഴ്‌​സ് (ഡി.​ആ​ർ.​എ​ഫ്‌.​എ) ആ​ണ്​ ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്.

ഫ​ങ്ഷ​ന​ൽ, അ​ഡ്മി​നി​സ്‌​ട്രേ​റ്റി​വ് ജീ​വ​ന​ക്കാ​രെ പ​ങ്കെ​ടു​പ്പി​ച്ച് യു ​ആ​ർ ദ ​മോ​സ്റ്റ് ഇം​പോ​ർ​ട്ട​ന്റ് എ​ന്ന പേ​രി​ൽ സം​ഘ​ടി​പ്പി​ച്ച ഫോ​റ​ത്തോ​ട​നു​ബ​ന്ധി​ച്ച്​ പ്ര​ദ​ർ​ശി​പ്പി​ച്ച വി​ഡി​യോ​യി​ലാ​ണ്​ ജി.​ഡി.​ആ​ർ.​എ​ഫ്.​എ ക​ഴി​ഞ്ഞ​കാ​ല നേ​ട്ട​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ച​ത്. ‘ഭൂ​ത​കാ​ല​ത്തി​നും വ​ർ​ത്ത​മാ​ന​ത്തി​നും ഇ​ട​യി​ൽ’ എ​ന്ന​താ​യി​രു​ന്നു വി​ഡി​യോ​യു​ടെ ത​ല​ക്കെ​ട്ട്. രാ​ജ്യാ​ന്ത​ര ത​ല​ങ്ങ​ളി​ലും പ്രാ​ദേ​ശി​ക ത​ല​ത്തി​ലു​മാ​യി 170 ശ്ര​ദ്ധേ​യ​മാ​യ അ​വാ​ർ​ഡു​ക​ളും ഇ​ക്കാ​ല​യ​ള​വി​ൽ വ​കു​പ്പ് നേ​ടി. 2023ൽ ​ഡി​പ്പാ​ർ​ട്മെ​ന്‍റി​ലെ ജീ​വ​ന​ക്കാ​രു​ടെ തൊ​ഴി​ൽ സ​ന്തോ​ഷ സൂ​ചി​ക 94.2 ശ​ത​മാ​ന​മാ​യി വ​ർ​ധി​ച്ചു​വെ​ന്നും വി​ഡി​യോ​യി​ൽ പ​റ​യു​ന്നു.

ദു​ബൈ വേ​ൾ​ഡ് ട്രേ​ഡ് സെ​ന്‍റ​റി​ൽ ന​ട​ന്ന ഫോ​റം മേ​ധാ​വി ല​ഫ്റ്റ​ന​ന്‍റ്​ ജ​ന​റ​ൽ മു​ഹ​മ്മ​ദ്‌ അ​ഹ്‌​മ​ദ്‌ അ​ൽ മ​ർ​റി ഉ​ദ്ഘാ​ട​നം ചെ​യ്തു.

അ​സി​സ്റ്റ​ന്‍റ്​ ഡ​യ​റ​ക്ട​ർ മേ​ജ​ർ ജ​ന​റ​ൽ ഉ​ബൈ​ദ് മു​ഹൈ​ർ ബി​ൻ സു​റൂ​ർ, വ​കു​പ്പി​ലെ മ​റ്റു ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ അ​ട​ക്കം ര​ണ്ടാ​യി​ര​ത്തി​ല​ധി​കം പേ​ർ പ​രി​പാ​ടി​യി​ൽ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:passengershattah
News Summary - Huge jump in the number of pilgrims via Hatta
Next Story