കമോൺ കേരളയിൽ സാന്നിധ്യമുറപ്പിച്ച് ഹോട്ട്പാക്
text_fieldsകമോൺ കേരളയുമായി സഹകരിക്കുന്നതിനുള്ള ധാരണപത്രം കൈമാറുന്ന ചടങ്ങിൽ ഹോട്ട് പാക് സി.ഇ.ഒ ആൻഡ് മാനേജിങ് ഡയറക്ടർ അബ്ദുൽ ജബ്ബാർ പി.ബി, ഗ്രൂപ് എക്സിക്യൂട്ടിവ് ഡയറക്ടർ സൈനുദ്ദീൻ പി.ബി, അസി. മാനേജർ മീഡിയ ആൻഡ് മാർക്കറ്റിങ് കമ്യൂണിക്കേഷൻസ് റബീഹ്, ‘ഗള്‍ഫ് മാധ്യമം’ ബിസിനസ് ഓപറേഷൻ ഗ്ലോബൽ ഹെഡ് കെ. മുഹമ്മദ് റഫീഖ്, ബിസിനസ് സൊലൂഷൻ യു.എ.ഇ കൺട്രി ഹെഡ് ഹാഷിം ജെ.ആർ, ആഡ് ആൻഡ് എം ഇന്റർനാഷനൽ മാനേജിങ് ഡയറക്ടർ റഷീദ് മട്ടന്നൂർ എന്നിവർ
ദുബൈ: ‘ഗൾഫ് മാധ്യമം’ ഒരുക്കുന്ന മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ ഇന്ത്യൻ സാംസ്കാരിക, വാണിജ്യ, വിനോദ മേളയായ ‘കമോൺ കേരള’യിൽ സാന്നിധ്യമുറപ്പിച്ച് ഫുഡ് പാക്കേജിങ് ഉൽപന്നങ്ങളിലെ മുൻനിര ബ്രാൻഡായ ഹോട്ട്പാക്.
2022ലും കമോൺ കേരളയുടെ മുൻനിര സ്പോൺസർമാരിൽ ഒരാളായിരുന്നു ഹോട്ട്പാക്. രണ്ടര ലക്ഷത്തിലധികം സന്ദർശകരെ പ്രതീക്ഷിക്കുന്ന ഇത്തവണത്തെ മേളയിൽ ഏറ്റവും പുതിയ ഉൽപന്നങ്ങളായിരിക്കും ഹോട്ട്പാക് പരിചയപ്പെടുത്തുക. ഭക്ഷ്യലോകത്ത് നിന്ന് ഒരിക്കലും മാറ്റിനിർത്താനാവാത്ത സാന്നിധ്യമാണ് ഇന്ന് ഹോട്ട്പാക് ഉൽപന്നങ്ങൾ. പരിസ്ഥിതിയെ പ്ലാസ്റ്റിക് കവർന്ന് തിന്നുന്ന ലോകത്ത് പേപ്പർ ഉൽപന്നങ്ങളിലൂടെ പുതുവഴി തീർത്ത് ലോകത്തിന് മാതൃക തീർക്കുന്ന അപൂർവം സ്ഥാപനങ്ങളി-ലൊന്നാണിത്. ടിഷ്യൂ പേപ്പർ മുതൽ പേപ്പർ ഗ്ലാസ് വരെ ഭക്ഷ്യ പാക്കേജിങ് രംഗത്ത് ഹോട്ട്പാക് ഉൽപന്നങ്ങളില്ലാതെ പൂർണതയില്ലെന്നതാണ് സത്യം.
പ്രവാസലോകം കാത്തിരിക്കുന്ന ഇത്തവണത്തെ മഹാ മേളക്ക് ശക്തിപകരാൻ ‘ഗൾഫ് മാധ്യമ’വുമായി ഹോട്ട്പാക് ധാരണയിലെത്തി. ചടങ്ങില്‍ ഗ്രൂപ് സി.ഇ.ഒ ആൻഡ് മാനേജിങ് ഡയറക്ടർ അബ്ദുൽ ജബ്ബാർ പി.ബി, ഗ്രൂപ് എക്സിക്യൂട്ടിവ് ഡയറക്ടർ സൈനുദ്ദീൻ പി.ബി, അസി. മാനേജർ മീഡിയ ആൻഡ് മാർക്കറ്റിങ് കമ്യൂണിക്കേഷൻസ് റബീഹ് എം.എ, ആഡ് ആൻഡ് എം ഇന്റർനാഷനൽ മാനേജിങ് ഡയറക്ടർ റഷീദ് മട്ടന്നൂർ, ‘ഗള്‍ഫ് മാധ്യമം’ ബിസിനസ് ഓപറേഷൻ ഗ്ലോബൽ ഹെഡ് കെ. മുഹമ്മദ് റഫീഖ്, ബിസിനസ് സൊലൂഷൻ യു.എ.ഇ കൺട്രി ഹെഡ് ഹാഷിം ജെ.ആർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

