ഹോപ് യു.എ.ഇ. ഇഫ്താർ സംഗമം
text_fieldsഹോപ് യു.എ.ഇ സംഘടിപ്പിച്ച ഇഫ്താർ സംഗമം
ദുബൈ: ഹിദായ ഓൾഡ് സ്റ്റുഡന്റ്സ് പ്രവാസി അസോസിയേഷൻ (ഹോപ് യു.എ.ഇ) ഇഫ്താർ സംഗമം സംഘടിപ്പിച്ചു. വെള്ളിയാഴ്ച ദുബൈ ഖിസൈസിലെ ശൈഖ് റാശിദ് ആൽ മഖ്തൂം സ്കൂളിലെ ടാലന്റ് ഫുട്ബാൾ അക്കാദമിയിൽ സംഘടിപ്പിച്ച സംഗമത്തിൽ ഹോപ് യു.എ.ഇ. അംഗങ്ങളും കുടുംബാംഗങ്ങളും ദാറുൽ ഹിദയിലെ പഴയകാല അധ്യാപകരും ഉൾപ്പെടെ 250ൽ അധികം പേർ സംബന്ധിച്ചു.
പഴയകാല വിദ്യാർഥികളുടെ നിഷ്കളങ്ക സഹൃദങ്ങൾ ഇന്നും മായാതെ നിലനിൽക്കുന്നത് ഇത്തരം കൂട്ടായ്മകളിലൂടെയാണെന്നും പലതിന്റെയും പേരിൽ അപരവത്കരിക്കപ്പെടുന്ന വർത്തമാന കാലത്ത് വിദ്വേഷത്തിന്റെയും ശത്രുതയുടെയും മതിലുകൾ തകർത്തു പകരം സ്നേഹത്തിന്റെയും സൗഹൃദത്തിന്റെ പാലങ്ങൾ പണിയാൻ ഹോപ് യു.എ.ഇ പോലെയുള്ള സൗഹൃദക്കൂട്ടായ്മകൾ നിലനിൽക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും സംഗമത്തിൽ സംബന്ധിച്ച അധ്യാപകർ അഭിപ്രായപ്പെട്ടു.
ഹോപ് യു.എ.ഇ. പ്രസിഡന്റ് ഫിറോസ് കുമ്പിടി, ജനറൽ സെക്രട്ടറി ഷബീർ ഈശ്വരമംഗലം, ട്രഷറർ ശരീഫ് ഒ.വി, കോഓഡിനേറ്റർ റിയാസ് ലിവ, എക്സിക്യുട്ടിവ് അംഗങ്ങളായ സി.കെ. ശറഫുദ്ദീൻ, പി.ടി. അഷ്റഫ്, അബ്ദുൽ ഹകീം, അറഫാത്ത്, എം.പി. റിയാസ്, ഇർഷാദ് നടുവട്ടം തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

