Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകാ​ന്‍സ​ര്‍ ബാ​ധി​ച്ച...

കാ​ന്‍സ​ര്‍ ബാ​ധി​ച്ച കു​ട്ടി​ക​ള്‍ക്ക് പ്ര​തീ​ക്ഷ​യേ​കാ​ൻ ഹോ​പ്പ് ഓ​ഫി​സ് ദ​ു​ബൈ​യി​ലും

text_fields
bookmark_border
കാ​ന്‍സ​ര്‍ ബാ​ധി​ച്ച കു​ട്ടി​ക​ള്‍ക്ക്  പ്ര​തീ​ക്ഷ​യേ​കാ​ൻ ഹോ​പ്പ് ഓ​ഫി​സ്  ദ​ു​ബൈ​യി​ലും
cancel
camera_alt????? ??????????? ???????????????????????????? ????????????????? ????????? ????? ????????? ????? ???????? ???????? ????????????? ????????????? ????????????

ദു​ബൈ: കാ​ന്‍സ​ര്‍ ബാ​ധി​ത​രാ​യ കു​ട്ടി​ക​ളു​ടെ ചി​കി​ല്‍സ​ക്കും പു​ന​ര​ധി​വാ​സ​ത്തി​നു​മാ​യി കേ​ര​ള​ത് തി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന ഹോ​പ്പ് ഫൗ​ണ്ടേ​ഷ​ന്‍ ദു​ബൈ​യി​ല്‍ ഓ​ഫി​സ് തു​റ​ന്നു. കേ​ര​ള​ത്തി​ലെ​യും ഗ​ള ്‍ഫി​ലെ​യും പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ഏ​കോ​പി​പ്പി​ക്കാ​നാ​ണ് ദു​ബൈ ഓ​ഫി​സെ​ന്ന് ഫൗ​ണ്ടേ​ഷ​ന്‍ സ്ഥാ​പ​ക​ര്‍ അ​റി​യി​ച്ചു. കാ​ന്‍സ​ര്‍ ബാ​ധി​ച്ച മ​ക​െ​ൻ​റ ചി​കി​ല്‍സ​ക്ക് നേ​രി​ടേ​ണ്ടി വ​ന്ന വെ​ല്ലു​വി​ളി​ക​ള്‍ ഉ​ള്‍കൊ​ണ്ട് പ്ര​വാ​സി മ​ല​യാ​ളി​യാ​യ ഹാ​രി​സ് കാ​ട്ട​ക​ത്ത് സ​മാ​ന​മ​ന​സ്ക​രു​ടെ പി​ന്തു​ണ​യോ​ടെ കേ​ര​ള​ത്തി​ല്‍ തു​ട​ക്ക​മി​ട്ട​താ​ണ് ഹോ​പ്പ് ഫൗ​ണ്ടേ​ഷ​ന്‍. ദു​ബൈ ഖി​സൈ​സി​ലെ വി​ദ്യാ​ഭ്യാ​സ​മ​ന്ത്രാ​ല​യം കെ​ട്ടി​ട​ത്തി​ലാ​ണ് ഫൗ​ണ്ടേ​ഷ​ൻ ഓ​ഫീ​സ് തു​റ​ന്ന​ത്. രാ​ജ​കു​ടും​ബാം​ഗ​വും ര​ക്ഷാ​ധി​കാ​രി​യു​മാ​യ ശൈ​ഖ് ഹു​മൈ​ദ് റാ​ശി​ദ് അ​ല്‍ഖാ​സി​മി ഓ​ഫി​സ്​ ഉ​ദ്ഘാ​ട​നം നി​ര്‍വ​ഹി​ച്ചു.

ഹെ​ല്‍ത്ത് കെ​യ​ര്‍ സി​റ്റി ഡ​യ​റ​ക്ട​ര്‍ മു​ഹ​മ്മ​ദ് ശ​രീ​ഫ് ഹോ​പ്പ്​ വെ​ബ്സൈ​റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്രോ​ഷ​ര്‍ ഫൈ​സ​ല്‍ ജ​മാ​ല്‍ അ​ല്‍ ക​അ​ബി പ്ര​കാ​ശ​നം ചെ​യ്തു. സ​ഹീ​ര്‍ സ്​​റ്റോ​റീ​സ് ആ​ദ്യ​കോ​പ്പി സ്വീ​ക​രി​ച്ചു. ഫൗ​ണ്ടേ​ഷ​ൻ കോ​ര്‍പ​റേ​റ്റ് വീ​ഡി​യോ പ്ര​കാ​ശ​നം രോ​ഗ​ത്തെ തോ​ൽ​പി​ച്ച സ​മാ​ന്‍ നി​ര്‍വ​ഹി​ച്ചു. കാ​ന്‍സ​റി​നെ അ​തി​ജീ​വി​ച്ച കു​ട്ടി​ക​ള്‍ അ​നു​ഭ​വം പ​ങ്കു​വെ​ച്ചു. കു​ട്ടി​ക​ളു​ടെ സ​ന്ന​ദ്ധ​സേ​ന​യു​ടെ രൂ​പ​വ​ത്​​ക​ര​ണ​വും ച​ട​ങ്ങി​ല്‍ ന​ട​ന്നു. ദു​ബൈ കെ.​എം.​സി.​സി പ്ര​സി​ഡ​ന്റ് ഇ​ബ്രാ​ഹിം എ​ളേ​റ്റി​ല്‍, മ​ര്‍ക്ക​സ് സി.​ഇ.​ഒ സ​ലാം​സ​ഖാ​ഫി, കാ​ൻ​സ​ർ രോ​ഗ വി​ദ​ഗ​ധ​ൻ ഡോ.​സൈ​നു​ൽ ആ​ബി​ദ്​ എ​ഴു​ത്തു​കാ​ര​ന്‍ ബ​ഷീ​ര്‍തി​ക്കോ​ടി, എ.​കെ ഫൈ​സ​ല്‍, എ.​എ.​കെ മു​സ്ത​ഫ, നെ​ല്ല​റ ശം​സു​ദ്ദീ​ന്‍, സി​ദ്ധീ​ഖ് ഫോ​റം ഗ്രൂ​പ്പ് തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു. റി​യാ​സ് കി​ല്‍ട്ട​ന്‍ സ്വാ​ഗ​ത​വും കൃ​ഷ്ണ​ദാ​സ് മേ​നോ​ന്‍ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newshope
News Summary - hope-uae-gulf news
Next Story