Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഹോപ്​ പ്രോബ്​:...

ഹോപ്​ പ്രോബ്​: എമിറേറ്റ്‌സ് പോസ്​റ്റ് സ്​റ്റാമ്പുകൾ പുറത്തിറക്കി

text_fields
bookmark_border
ഹോപ്​ പ്രോബ്​: എമിറേറ്റ്‌സ് പോസ്​റ്റ് സ്​റ്റാമ്പുകൾ പുറത്തിറക്കി
cancel

അബൂദബി: അറബ്​ ലോകത്തെ ആദ്യ ചൊവ്വാദൗത്യമായ ഹോപ് പ്രോബി​െൻറ സ്​മരണക്കായി എമിറേറ്റ്‌സ് പോസ്​റ്റ് സ്​റ്റാമ്പുകൾ പുറത്തിറക്കി. മുഹമ്മദ് ബിൻ റാഷിദ് ബഹിരാകാശ കേന്ദ്രത്തി​െൻറയും എമിറേറ്റ്‌സ് ബഹിരാകാശ ഏജൻസിയുടെയും സഹകരണത്തോടെയാണ് സ്​റ്റാമ്പുകൾ പുറത്തിറക്കിയത്.

നാലു വ്യത്യസ്ത ഡിസൈനുകളിലാണ് രൂപകൽപന ചെയ്തിട്ടുള്ളത്. രണ്ടെണ്ണം പേടകത്തി​െൻറ രൂപകൽപനയുടെ ചിത്രങ്ങളും മറ്റ് രണ്ടെണ്ണം ബഹിരാകാശത്തേക്ക് വിക്ഷേപിച്ചതി​െൻറ ചരിത്ര നിമിഷങ്ങളെയും അടയാളപ്പെടുത്തുന്നു. എമിറേറ്റ്‌സ് പോസ്​റ്റ് 1,00,000 സ്​റ്റാമ്പുകളും 1000 എൻവലപ്പുകളുമാണ് ആദ്യ ഘട്ടത്തിൽ ഉപഭോക്താക്കൾക്കു നൽകുക. എമിറേറ്റ്‌സ് പോസ്​റ്റി​െൻറ പ്രധാന കസ്​റ്റമർ ഹാപ്പിനസ് സെൻററുകളിലും ഓൺലൈൻ സ്​റ്റോറിലും സ്​റ്റാമ്പുകൾ ലഭ്യമാണ്

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:EmiratesHope Probepostage stamps
Next Story