‘ഹോപ്പ് ഓഫ് ലൈഫ്’ രണ്ടാം വാർഷികം ആഘോഷിച്ചു
text_fields‘ഹോപ്പ് ഓഫ് ലൈഫ്’ രണ്ടാം വാർഷികാഘോഷ ചടങ്ങിലെ സദസ്സ്
ദുബൈ: ജീവിതപ്രതിസന്ധിയിൽ തളരുന്നവർക്ക് ആശ്വാസവും കരുതലും നൽകുന്ന യു.എ.ഇയിലെ പ്രവാസി കൂട്ടായ്മയായ ‘ഹോപ്പ് ഓഫ് ലൈഫ്’ രണ്ടാം വാർഷികം ആഘോഷിച്ചു. ദുബൈ ‘റിവാഖ് ഓഷുവാ’ എജുക്കേഷനൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന ചടങ്ങ് ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കര ഉദ്ഘാടനം ചെയ്തു.
യു.എ.ഇയിലെ വിവിധ സാമൂഹിക പ്രവർത്തകരുടെയും സംഘടനകളുടെയും സജീവ സാന്നിധ്യം ചടങ്ങിനെ ശ്രദ്ധേയമാക്കി. സാമൂഹിക പ്രവർത്തകർ, സൈക്കോളജിസ്റ്റുകൾ, സൈക്യാട്രിസ്റ്റുകൾ, അഭിഭാഷകർ തുടങ്ങിയവർ ഉൾപ്പെടുന്ന ഈ കൂട്ടായ്മ, ജീവിതം അവസാനിപ്പിക്കാൻ ചിന്തിക്കുന്നവർക്കും കടുത്ത മാനസിക സമ്മർദം അനുഭവിക്കുന്നവർക്കും സൗജന്യമായി സാന്ത്വനവും നിയമസഹായവും നൽകുന്നതാണ്.
ഹോപ്പ് ഓഫ് ലൈഫ് പ്രസിഡന്റ് ഹാജറബി വലിയകത്ത് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി നിഷാജ് ശാഹുൽ വിഷയാവതരണം നടത്തി. കെ.വി ശംസുദ്ദീൻ, സിറാജ് ടി. മുസ്തഫ, സിജി രവീന്ദ്രൻ, ആമിന അക്മൽ, അജൂൽ ഷംസുദ്ദീൻ, പ്രവീൺ ഡേവിഡ് എന്നിവർ ചടങ്ങിൽ ആശംസ നേർന്നു. ഭാരവാഹികളായ ഷാജഹാൻ വലിയകത്ത്, ഷരീഫ് കരേക്കാട്, റഹീമ, വിശാൽ വേണു, നൗജഷ് കായകൂൽ, അഭിലാഷ്, ഹാഷിം പെരുമ്പാവൂർ, സന്ധ്യ രഘുകുമാർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. അനീഷ് മുഹാസ് സ്വാഗതവും സിദ്ധീഖ് നന്ദിയും പറഞ്ഞു. വാർഷികാഘോഷത്തിന്റെ ഭാഗമായി കണ്ണൂർ ശരീഫും സംഘവും മ്യൂസിക്കൽ നൈറ്റ് അവതരിപ്പിച്ചു. സൗജന്യ സാന്ത്വന സേവനങ്ങൾക്ക് ഹോപ്പ് ഓഫ് ലൈഫ് ടീമുമായി ബന്ധപ്പെടാമെന്ന് ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

