ഹോപ് ബഹ്റൈൻ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
text_fieldsമനാമ: ഹോപ് ബഹ്റൈന്റെ ഏഴാം വർഷത്തെ രക്തദാന ക്യാമ്പ് ബഹ്റൈൻ ദേശീയ ദിനാഘോഷത്തിനോടനുബന്ധിച്ച് സൽമാനിയ ഹോസ്പിറ്റൽ ബ്ലഡ് ബാങ്കിൽ സംഘടിപ്പിച്ചു. 150ൽപരം ആളുകൾ രക്തം ദാനം നൽകി.ഹോപ് പ്രസിഡന്റ് സാബു ചിറമേൽ, ജോഷി നെടുവേലിൽ, ജയേഷ് കുറുപ്പ്, ഗിരീഷ് ജി.
പിള്ള, മുഹമ്മദ് അൻസാർ, ജാക്സ് മാത്യു എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. അശോകൻ താമരക്കുളം, നിസാർ മാഹി, ജെറിൻ ഡേവിസ്, റോണി ഡൊമിനിക്, ലിജോ മാത്യു, ഫൈസൽ പട്ടാണ്ടി, ഷബീർ മാഹി, മുജീബ് റഹ്മാൻ, വി.എം. റംഷാദ്, അഷ്കർ പൂഴിത്തല, മനോജ് സാംബൻ, സുജീഷ് കുമാർ, സുജേഷ് ജോർജ്, വിഷ്ണു എന്നിവർ ക്യാമ്പ് നിയന്ത്രിച്ചു.ഹോപ് ബഹ്റൈൻ സംഘടിപ്പിച്ച രക്തദാന ക്യാമ്പിൽനിന്ന്

