Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right'ഹോപ്പ്' ; എ ഫാമിലീസ്...

'ഹോപ്പ്' ; എ ഫാമിലീസ് ജേർണി

text_fields
bookmark_border
haris kattakath and family
cancel
camera_alt

ഹാ​രി​സ് കാ​ട്ട​ക​ത്തും കു​ടും​ബ​വും

കു​​ട്ടി​​ക​​ളി​​ൽ അ​​ർ​​ബു​​ദ രോ​​ഗം സ്ഥി​​രീ​​ക​​രി​​ക്കു​​ന്ന​തു മു​​ത​​ൽ രോ​​ഗ​​ത്തെ അ​​തി​​ജീ​​വി​​ക്കു​​ന്ന കാ​​ല​​യ​​ള​​വുവ​​രെ ഹോ​​പ്​ അ​​വ​​ർ​​ക്കൊ​​പ്പം നി​​ല​​കൊ​​ള​​ളും. നി​​ര​​വ​​ധി ബാ​​ല്യ​​ങ്ങ​​ളാ​​ണ് അ​​ർ​​ബു​​ദ​​ത്തി​​ന്റെ ദു​​രി​​ത​​ങ്ങ​​ളെ മ​​റി​​ക​​ട​​ന്ന് ജി​​വി​​ത​​ത്തി​​ലേ​​ക്ക് തി​​രി​​കെ ന​​ട​​ന്നു​​കൊ​​ണ്ടി​​രി​​ക്കു​​ന്ന​​ത്. രോ​​ഗം നി​​ർ​​ണ്ണ​​യി​​ക്കു​​ന്ന സ​​മ​​യ​​ത്ത് കു​​ട്ടി​​ക്ക് 16 വ​​യ​​സ്സി​​ൽ താ​​ഴെ​​യാ​​യി​​രി​​ക്ക​​ണം. ഏ​​താ​​ണ്ട് 3,500 അ​​ധി​​കം കാ​​ൻ​​സ​​ർ ബാ​​ധി​​ത​​രാ​​യ കു​​ട്ടി​​ക​​ൾ​​ക്കും അ​​വ​​രു​​ടെ കു​​ടും​​ബ​​ങ്ങ​​ൾ​​ക്കും ഹോ​​പ്പി​​ന്റെ സേ​​വ​​ന​​ങ്ങ​​ൾ ഇ​​തി​​ന​​കം ല​​ഭി​​ച്ചു

കേ​ര​ള​ത്തി​ലെ കാ​ൻ​സ​ർ ബാ​ധി​ത​രാ​യ കു​ട്ടി​ക​ൾ​ക്ക് വേ​ണ്ടി സ്നേ​ഹ സ്പ​ർ​ശ​മെ​രു​ക്കു​ന്ന ഒ​രു മ​ല​യാ​ളി കു​ടും​ബ​മു​ണ്ട് ഷാ​ർ​ജ​യി​ൽ. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ളേ​ജ്​ അ​ട​ക്കം ആ​റു കാ​ൻ​സ​ർ ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ളി​ൽ എ​ത്തു​ന്ന അ​ർ​ബു​ദ ബാ​ധി​ത​രാ​യ കു​ട്ടി​ക​ൾ​ക്കും അ​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്കും കൈ​ത്താ​ങ്ങ് ന​ൽ​കു​ന്ന പ്ര​സ്ഥാ​ന​മാ​ണ് ‘ഹോ​പ്’ ചൈ​ൽ​ഡ് കാ​ൻ​സ​ർ കെ​യ​ർ ഫൗ​ണ്ടേ​ഷ​ൻ. ഇ​തി​ന് രൂ​പം ന​ൽ​കി​യ​ത് പ്ര​വാ​സി​യാ​യ കൊ​ടു​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി ഹാ​രി​സ് കാ​ട്ട​ക​ത്തും ഭാ​ര്യ സു​ഹ​ദ​യു​മാ​ണ്. കാ​ൻ​സ​ർ ബാ​ധി​ച്ച കു​ട്ടി​ക​ൾ​ക്ക് ഏ​റ്റ​വും മി​ക​ച്ച ചി​കി​ല്‍സ ഉ​റ​പ്പു​വ​രു​ത്തി​യും അ​ണു​ബാ​ധ വി​മു​ക്ത​വു​മാ​യ താ​മ​സ​സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി​യും ഇ​വ​ർ ഏ​റെ സ​ജീ​വ​മാ​ണ്. ഇ​വ​ർ​ക്കൊ​പ്പം മു​ഹ​മ്മ​ദ്‌ ഷാ​ഫി, ഡോ. ​സൈ​നു​ൽ ആ​ബി​ദീ​ൻ, റി​യാ​സ് കി​ൽ​ട്ട​ൻ, ഹെ​റാ​ൽ​ഡ് ഗോ​മ​സ്, അ​ഡ്വ. അ​ജ്മ​ൽ, അ​ഡ്വ.​ഹാ​ഷിം അ​ബൂ​ബ​ക്ക​ർ, മു​ജീ​ബ് തു​ട​ങ്ങി​യ സ​മാ​ന​മാ​ന​സ്ക​രും കൈ​കോ​ർ​ത്ത​പ്പോ​ൾ ഹോ​പി​ന്റെ ഉ​ദ്യ​മം, കൂ​ടു​ത​ൽ ഇ​ട​ങ്ങ​ളി​ലേ​ക്ക് ഇ​ന്ന് മ​നു​ഷ്യ​ത്വ​ത്തി​ന്റെ സ​ഹാ​യ​ഹ​സ്തം നീ​ട്ടു​ക​യാ​ണ്.

സ്വ​ന്തം ജീ​വി​താ​നു​ഭ​വ​മാ​ണ്​ മ​റ്റു​ള്ള​വ​രു​ടെ ജീ​വി​ത​ത്തി​ന് ത​ണ​ൽ വി​രി​ക്കാ​ൻ പ്ര​ചോ​ദ​ന​മേ​കി​യ ഭൂ​ത​കാ​ലാ​നു​ഭ​വ​മാ​ണ് ഹാ​രി​സി​ന് പ​റ​യാ​നു​ള്ള​ത്. ആ ​സം​ഭ​വം ഇ​ങ്ങ​നെ​യാ​ണ്: 2015 ജൂ​ലൈ​യി​ൽ അ​മേ​രി​ക്ക​യി​ൽ ഒ​രു ബ​ന്ധു​വി​നെ കാ​ണാ​ൻ ദു​ബൈ​യി​ൽ നി​ന്ന് ഹാ​രി​സും കു​ടും​ബ​വും വി​മാ​നം ക​യ​റി. സ​ന്തോ​ഷ​ക​ര​മാ​യ ഒ​രു മാ​സ​ത്തെ അ​മേ​രി​ക്ക​ൻ വാ​സ​ത്തി​നു ശേ​ഷം മ​ട​ങ്ങേ​ണ്ട ദി​വ​സം 10 മാ​സം പ്രാ​യ​മാ​യ ഇ​വ​രു​ടെ ആ​ൺ​കു​ഞ്ഞ് അ​പ്ര​തീ​ക്ഷി​ത​മാ​യി കു​ഴ​ഞ്ഞു​വീ​ണു. ഉ​ട​ൻ​ത​ന്നെ അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ൽ കു​ട്ടി​യെ കാ​ണി​ച്ചു. ആ ​ദി​നം ഇ​വ​രു​ടെ ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും വേ​ദ​ന നി​റ​ഞ്ഞ​താ​യി​രു​ന്നു. മ​ക​നെ കാ​ൻ​സ​ർ പി​ടി​കൂ​ടി​യി​രി​ക്കു​ന്നു. ഒ​രു നി​മി​ഷം പ​ക​ച്ചു പോ​യി. ജീ​വി​ത​ത്തി​ലെ എ​ല്ലാ സ്വ​പ്ന​ങ്ങ​ളും ത​ക​ർ​ന്നു പോ​കു​ന്ന അ​വ​സ്ഥ. എ​ന്നാ​ൽ ഭാ​ഗ്യ​വ​ശാ​ൽ കു​ട്ടി​ക​ളു​ടെ അ​ർ​ബു​ദ ചി​കി​ത്സാ​രം​ഗ​ത്ത് ലോ​ക​ത്തെ ത​ന്നെ ഏ​റ്റ​വും പ്ര​സി​ദ്ധ​മാ​യ സെ​ന്റ് ജൂ​ഡ് ചി​ൽ​ഡ്ര​ൻ​സ് റി​സ​ർ​ച്ച് ഹോ​സ്പി​റ്റ​ലി​ൽ മ​ക​നെ ചി​കി​ത്സി​ക്കാ​ൻ ഇ​വ​ർ​ക്ക് അ​വ​സ​രം ല​ഭി​ച്ചു. അ​വി​ടു​ത്തെ ര​ണ്ടു വ​ർ​ഷ​ത്തെ ചി​കി​ത്സാ കാ​ല​യ​ള​വി​ൽ കു​ട്ടി​ക​ളു​ടെ രോ​ഗ​ത്തെ​ക്കു​റി​ച്ച് കൂ​ടു​ത​ൽ പ​ഠി​ക്കാ​നും അ​തു​മൂ​ല​മു​ണ്ടാ​കു​ന്ന പ്ര​യാ​സ​ങ്ങ​ൾ മ​ന​സ്സി​ലാ​ക്കാ​നും സാ​ധി​ച്ചു. സാ​മ്പ​ത്തി​ക​മാ​യി വ​ലി​യ പ്ര​യാ​സം ഇ​ല്ലാ​തി​രു​ന്നി​ട്ടു​പോ​ലും ഇ​വ​ർ ക​ട​ന്നു​പോ​യ ഭീ​മ​ക​ര​മാ​യ സാ​ഹ​ച​ര്യം വ​ലി​യ തി​രി​ച്ച​റി​വാ​ണ് പ​ക​ർ​ന്ന​ത്. കേ​ര​ള​ത്തി​ൽ സ​മാ​ന സാ​ഹ​ച​ര്യ​ത്തി​ൽ ക​ട​ന്നു​പോ​കു​ന്ന നി​ർ​ധ​ന കു​ടും​ബ​ത്തി​ലെ കു​ട്ടി​ക​ൾ​ക്ക് എ​ന്തെ​ങ്കി​ലും ചെ​യ്യ​ണ​മെ​ന്ന​വ​ർ അ​ന്ന് തീ​രു​മാ​ന​മെ​ടു​ത്തു. ആ ​തി​രി​ച്ച​റി​വാ​ണ് ഹോ​പ്​ ചൈ​ൽ​ഡ് കാ​ൻ​സ​ർ കെ​യ​ർ ഫൗ​ണ്ടേ​ഷ​ൻ എ​ന്ന ആ​ശ​യ​ത്തി​ന് നി​മി​ത്ത​മാ​യ​ത്.

കേ​ര​ള​ത്തി​ലെ അ​ർ​ബു​ദ ബാ​ധി​ത​രാ​യ കു​ട്ടി​ക​ളെ ക​ണ്ടെ​ത്തു​ക​യും അ​വ​ർ​ക്ക് കേ​ര​ള​ത്തി​ലും പു​റ​ത്തും ല​ഭ്യ​മാ​വു​ന്ന ചി​കി​ത്സ​യെ​ക്കു​റി​ച്ച് ബോ​ധ​വ​ൽ​ക്ക​രി​ക്കു​ക​യും ചി​കി​ത്സാ സ​ഹാ​യം എ​ത്തി​ക്കു​ക​യും ചെ​യ്യു​ന്ന സ്ഥാ​പ​ന​മാ​ണ് ‘ഹോ​പ്​’. 2016ൽ ​കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ സ​ന്ന​ദ്ധ സേ​വ​ന​ങ്ങ​ൾ ന​ൽ​കി​യാ​ണ് ഹോ​പ്​ നി​ല​വി​ൽ വ​ന്ന​ത്. ഇ​ന്ന് കേ​ര​ള​ത്തി​ലെ നി​ര​വ​ധി അ​ർ​ബു​ദ ബാ​ധി​ത​രാ​യ കു​ട്ടി​ക​ൾ​ക്കും കു​ടും​ബ​ങ്ങ​ൾ​ക്കും സാ​ന്ത്വ​ന​മേ​കു​ന്ന സ്ഥാ​പ​ന​മാ​യി ഹോ​പ്‌ നി​ല​കൊ​ള​ളു​ക​യാ​ണ്. കു​ട്ടി​ക​ളി​ൽ അ​ർ​ബു​ദ രോ​ഗം സ്ഥി​രീ​ക​രി​ക്കു​ന്ന നി​മി​ഷം മു​ത​ൽ രോ​ഗ​ത്തെ അ​തി​ജീ​വി​ക്കു​ന്ന കാ​ല​യ​ള​വ് വ​രെ ഹോ​പ്​ അ​വ​ർ​ക്കൊ​പ്പം നി​ല​കൊ​ള​ളും. നി​ര​വ​ധി ബാ​ല്യ​ങ്ങ​ളാ​ണ് അ​ർ​ബു​ദ​ത്തി​ന്റെ ദു​രി​ത​ങ്ങ​ളെ മ​റി​ക​ട​ന്ന് ഇ​തി​ലൂ​ടെ ജി​വി​ത​ത്തി​ലേ​ക്ക് തി​രി​കെ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. രോ​ഗം നി​ർ​ണ്ണ​യി​ക്കു​ന്ന സ​മ​യ​ത്ത് കു​ട്ടി​ക്ക് 16 വ​യ​സ്സി​ൽ താ​ഴെ​യാ​യി​രി​ക്ക​ണം പ്രാ​യ​മെ​ന്ന നി​ബ​ന്ധ​ന മാ​ത്ര​മാ​ണ് ‘ഹോ​പ്​’ പ്ര​വേ​ശ​ന​ത്തി​ന് നി​ർ​ണ​യി​ച്ചി​ട്ടു​ള​ള​ത്. ഏ​താ​ണ്ട് 3,500 അ​ധി​കം കാ​ൻ​സ​ർ ബാ​ധി​ത​രാ​യ കു​ട്ടി​ക​ൾ​ക്കും അ​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്കും ഹോ​പ്പി​ന്റെ സേ​വ​ന​ങ്ങ​ൾ ഇ​തി​ന​കം ല​ഭി​ച്ചി​ട്ടു​ണ്ട്. ഇ​വ​രു​ടെ സ​ൽ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ന​ന്മ തി​രി​ച്ച​റി​ഞ്ഞ്​ കൂ​ടു​ത​ൽ മ​നു​ഷ്യ​സ്നേ​ഹി​ക​ൾ കൈ​കോ​ർ​ത്ത​തോ​ടെ ഹോ​പി​ന്റെ സ്നേ​ഹ സ്പ​ർ​ശം കൂ​ടു​ത​ൽ കു​ട്ടി​ക​ൾ​ക്ക് ത​ണ​ൽ ഒ​രു​ക്കു​ക​യാ​ണി​പ്പോ​ൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsHopecancer care foundation
News Summary - Hope, a families's journey
Next Story