വില കൂടും; ആരോഗ്യവും
text_fieldsഅബൂദബി: പുകയിലക്കും കോള പാനീയങ്ങൾക്കും നികുതി ബാധകമാകുന്നതോടെ വർധിക്കുന്ന വിലയോടൊപ്പം ജനങ്ങളുെട ആരോഗ്യം മെച്ചപ്പെടുമെന്നും പ്രതീക്ഷ. പുകയില ഉൽപന്നങ്ങൾക്ക് 100 ശതമാനം നികുതി ഇൗടാക്കുന്നതോടെ വില ഇരട്ടിയായി ഉയരുേമ്പാൾ ഉപഭോക്താക്കളുടെ എണ്ണത്തിൽ കുറവുണ്ടാകുമെന്നും മൊത്തം ഉപഭോഗം ചുരുങ്ങുമെന്നുമാണ് കരുതുന്നത്. അർബുദം, പക്ഷാഘാതം ഉൾപ്പെടെയുള്ള നിരവധി മാരക രോഗങ്ങൾ പിടിപെടാതെ സാമൂഹികാരോഗ്യം വർധിക്കാൻ ഇത് ഇടയാക്കും.
കാർബണേറ്റ് അടങ്ങിയ കോള പാനീയങ്ങൾക്ക് വില വർധിക്കുന്നത് കുട്ടികളുടെ ഭക്ഷണശീലങ്ങളിലും ആരോഗ്യത്തിലും ഗുണകരമായ മാറ്റങ്ങൾ കൊണ്ടുവരും. പൊണ്ണത്തടി, പ്രമേഹം തുടങ്ങിയ ജീവിതശൈലീ രോഗങ്ങളിൽ കുറവുണ്ടാകുന്നതോടെ ആരോഗ്യ മേഖലയിൽ വലിയ തോതിൽ ചെലവ് കുറക്കാനും സാധിക്കും.
കൂടുതൽ ആരോഗ്യവും സുരക്ഷയുമുള്ള സമൂഹത്തെ വാർത്തെടുക്കാൻ എക്സൈസ് നികുതി കാരണമാകുമെന്ന് ദുബൈ ഉപ ഭരണാധികാരിയും സാമ്പത്തിക മന്ത്രിയും ഫെഡറൽ ടാക്സ് അതോറിറ്റി (എഫ്.ടി.എ) ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ റാശിദ് ആൽ മക്തൂം അഭിപ്രായപ്പെട്ടു. പരിസ്ഥിതിയെയും ജനങ്ങളുടെ ആരോഗ്യത്തെയും ദോഷകരമായി ബാധിക്കുന്ന ഉൽപന്നങ്ങളുടെ ഉപഭോഗം നികുതി കാരണം കുറയുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ജനങ്ങളിൽ 19 ശതമാനത്തിന് പ്രമേഹമുണ്ടെന്നാണ് കണക്ക്. കോള പാനീയങ്ങളുടെ വിലവർധനയിലൂടെ 2021 ആകുേമ്പാഴേക്ക് ഇത് 16 ശതമാനമായി കുറക്കാൻ സാധിക്കുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. കുട്ടികളിലെ പൊണ്ണത്തടിയും കുറക്കാൻ സാധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
