ഹെൽത്ത് അവാർഡ് വിതരണം
text_fieldsസഹിഷ്ണുത, സഹവർത്തിത്വകാര്യ മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് ആൽ നഹ്യാൻ ഹെൽത്ത് അവാർഡ് 2025
വിതരണം ചെയ്യുന്നു. ഡോ. തുംബെ മൊയ്തീൻ സമീപം
ദുബൈ: ആരോഗ്യ മേഖലയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടവർക്ക് ഹെൽത്ത് അവാർഡ് 2025 മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് ആൽ നഹ്യാൻ വിതരണം ചെയ്തു. രോഗീപരിചരണം, ഗവേഷണം, വിദ്യാഭ്യാസം, നൂതനത്വം, കമ്യൂണിറ്റി ഇംപാക്ട് എന്നീ 60 വിഭാഗങ്ങളിലായി 78 പേരെയാണ് ആദരിച്ചത്. 700ലേറെ ആരോഗ്യ മേഖലയിലെ പ്രമുഖർ പങ്കെടുത്തു. വിജയകരമായ സമൂഹത്തിന്റെ അടിസ്ഥാനമാണ് ജനങ്ങളുടെ ആരോഗ്യമെന്ന് പറഞ്ഞ ശൈഖ് നഹ്യാൻ ബിൻ മുബാറക്, ലോകോത്തര ആരോഗ്യസേവന സംവിധാനം രൂപപ്പെടുത്തിയ യു.എ.ഇ നേതൃത്വത്തിന്റെ നടപടികളെ പ്രത്യേകം പരാമർശിച്ചു.
തുംബെ മീഡിയ ഹെൽത്ത് മാഗസിനാണ് ചടങ്ങ് ഒരുക്കിയത്. ഹെൽത്ത് മാഗസിൻ സ്ഥാപകനും പബ്ലിഷറുമായ ഡോ. തുംബെ മൊയ്തീനും സംബന്ധിച്ചു. ആരോഗ്യ മേഖലയിൽ മികച്ച പ്രവർത്തനം കാഴ്ചവെക്കുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമായാണ് അവാർഡ്. ആരോഗ്യ രംഗത്തെ പ്രവണതകളും നൂതന പദ്ധതികളും ജനങ്ങളിലേക്ക് എത്തിക്കുന്ന ഹെൽത്ത് മാഗസിൻ യു.എ.ഇയിൽ 26ാം വർഷമായി പ്രവർത്തിച്ചുവരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

