കായിക പ്രകടനത്തിലൂടെ ആരോഗ്യവും ക്ഷേമവും
text_fieldsആസ്റ്ററിന്റെയും വേൾഡ് പാഡൽ അക്കാദമിയുടെയും പ്രതിനിധികൾ കരാർ ഒപ്പുവെക്കൽ ചടങ്ങിൽ
ദുബൈ: ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ വേൾഡ് പാഡൽ അക്കാദമി (ഡബ്ല്യു.പി.എ) യുമായി പങ്കാളിത്തം പ്രഖ്യാപിച്ചു. ആരോഗ്യകരമായ ജീവിതശൈലിക്ക് പ്രാധാന്യം നൽകുന്നതിനും അത്ലറ്റുകളെ ശാക്തീകരിക്കുന്നതിനുമായി ക്ഷേമവും മികച്ച കായിക പ്രകടനവും ഒരുമിച്ച് സ്വായത്തമാക്കുന്ന ഒരു സമൂഹത്തെ കെട്ടിപ്പടുക്കുകയാണ് ലക്ഷ്യം. മെഡ്കെയറും ആസ്റ്റർ ഫാർമസിയും ഈ പങ്കാളിത്തത്തിന് കീഴിൽ, വേൾഡ് പാഡൽ അക്കാദമിയുടെ ഔദ്യോഗിക ഹെൽത്ത് ആൻഡ് വെൽനസ് പങ്കാളികളാകും.
ആരോഗ്യ സംരക്ഷണത്തിലൂടെ ഡബ്ല്യു.പി.എ സംവിധാനത്തിനുള്ളിൽ കായിക നവീകരണം, പ്രതിരോധ പരിചരണം, വെൽനസ് സൊലൂഷനുകൾ, അത്ലറ്റുകളുടെ പ്രകടനം മെച്ചപ്പെടുത്തൽ എന്നിവ സാധ്യമാക്കാനായി നടപ്പാക്കുന്ന ഇത്തരത്തിലുള്ള ആദ്യത്തെ സഹകരണ ഉദ്യമമായും ഇതു മാറും. ആസ്റ്റർ ഡി.എം ഹെൽത്ത് കെയറിൽനിന്നും വേൾഡ് പാഡൽ അക്കാദമിയിൽനിന്നുമുള്ള മുതിർന്ന മാനേജ്മെന്റ് പ്രതിനിധികളുടെ സാന്നിധ്യത്തിലായിരുന്നു കരാർ ഒപ്പുവെക്കൽ. കായികരംഗത്തിലൂടെ സമഗ്രമായ ആരോഗ്യ അഭിവൃദ്ധി, അത്ലറ്റുകളുടെ മികച്ച പ്രകടനം, സാമൂഹിക ക്ഷേമം എന്നിവ ലക്ഷ്യമിട്ടുള്ള യോജിച്ച പ്രവർത്തനങ്ങൾക്കാണ് സഹകരണത്തിലൂടെ തുടക്കമിട്ടിരിക്കുന്നത്.
ഓൺ കോൾ ഫിസിയോ തെറപ്പി, പുനരധിവാസ സേവനങ്ങൾ എന്നിവ ഉപയോഗപ്പെടുത്തി ആസ്റ്റർ, ഡബ്ല്യു.പി.എയെ പിന്തുണക്കും. കൂടാതെ, എക്സ് ക്ലൂസിവ് വെൽനസ് സ്പോർട്സ് ന്യൂട്രീഷൻ ഓഫറുകൾ നൽകുകയും ഡബ്ല്യു.പി.എ ജൂനിയർ അക്കാദമി ഓപൺ ഡെയ്സിന് പിന്തുണ നൽകുകയും ചെയ്യും. ഈ പങ്കാളിത്തത്തിലൂടെ ഓൺ കോൾ ഫിസിയോ തെറപ്പി, പുനരധിവാസം, ആരോഗ്യം വീണ്ടെടുക്കാനാവശ്യമായ സേവനങ്ങൾ എന്നിവയുൾപ്പെടെ നിരവധി സംയോജിത ആരോഗ്യ, ക്ഷേമ സേവനങ്ങൾ, ടൂർണമെന്റുകളിൽ ഉൾപ്പെടെ ആസ്റ്റർ വർഷം മുഴുവൻ ഡബ്ല്യു.പി.എക്ക് നൽകും. കൂടാതെ, കായികതാരങ്ങൾക്കാവശ്യമായ പോഷകാഹാരങ്ങളും, വെൽനസ് കൺസൾട്ടേഷനുകളും ലഭ്യമാക്കുന്ന ആസ്റ്റർ ഫാർമസി വെൽനസ് കിയോസ്കിന്റെ ഓൺ കോർട്ട് സേവനം ദുബൈയിലെ ഡബ്ല്യു.പി.എയിൽ സജ്ജമാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

