സാന്ത്വന സ്പർശം അവാർഡ് ഗോപിനാഥ് മുതുകാടിന്
text_fieldsഗോപിനാഥ് മുതുകാട്
ഫുജൈറ: പരിശുദ്ധ പൗലോസ് ദ്വിതീയൻ ബാവയുടെ ഓർമക്കായി കുന്നംകുളം ഓർത്തഡോക്സ് പ്രവാസി അസോസിയേഷൻ നൽകുന്ന നാലാമത് സാന്ത്വന സ്പർശം അവാർഡിന് മജീഷ്യനും സാമൂഹിക, സാംസ്കാരിക പ്രവർത്തകനുമായ ഗോപിനാഥ് മുതുകാട് അർഹനായി.ഭിന്നശേഷിക്കാരായ കുട്ടികളെ പരിചരിച്ച് അവരുടെ സർഗാത്മകമായ കഴിവുകളെ കണ്ടെത്തി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് നയിക്കുകയും മോട്ടിവേറ്റർ എന്ന നിലയിൽ അനേകർക്ക് ലക്ഷ്യബോധം പകർന്നുനൽകുകയും ചെയ്യുന്ന ഗോപിനാഥ് മുതുകാടിന്റെ സേവനം സമാനതകളില്ലാത്തതാണെന്ന് അസോസിയേഷൻ വിലയിരുത്തി.
ജീവകാരുണ്യ രംഗത്തും സാമൂഹിക, സാംസ്കാരിക മേഖലകളിലും ഗോപിനാഥ് മുതുകാടിന്റെ ഇടപെടലുകളും പ്രവർത്തനങ്ങളും അനുകരണീയവും അഭിനന്ദനാർഹവുമാണെന്ന് ഡോ. ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത അധ്യക്ഷനായ ജൂറി അഭിപ്രായപ്പെട്ടു. 50,000 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്ന അവാർഡ് ആഗസ്റ്റ് 15 വെള്ളിയാഴ്ച ഉച്ചക്കുശേഷം 2.30ന് കുന്നംകുളം ബഥനി ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നടക്കുന്ന പരിശുദ്ധ പൗലോസ് ദ്വിതീയൻ ബാവ അനുസ്മരണ സമ്മേളനത്തിൽ സമ്മാനിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

