ആഗോള സമാധാന സൂചിക: മുൻനിരയിൽ യു.എ.ഇ
text_fieldsദുബൈ: 2025ലെ ആഗോള സമാധാന സൂചികയിൽ പ്രാദേശികമായി യു.എ.ഇ നാലാം സ്ഥാനത്തും ആഗോളതലത്തിൽ 52ാം സ്ഥാനത്തുമെത്തി. 163 രാജ്യങ്ങളിലായി ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇക്കണോമിക്സ് ആൻഡ് പീസ് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് സൂചിക തയാറാക്കുന്നത്. രാജ്യങ്ങളെ അവയുടെ സമാധാന നിലവാരമനുസരിച്ച് റാങ്ക് ചെയ്താണ് പട്ടിക തയാറാക്കുന്നത്. ആഭ്യന്തര, അന്തര്‍ദേശീയ സംഘര്‍ഷങ്ങള്‍, സാമൂഹിക സുരക്ഷ, സൈനികവത്കരണം തുടങ്ങി വിവിധ ഘടകങ്ങളെയും കണക്കാക്കും.
മിഡിലീസ്റ്റ്, നോര്‍ത്ത് ആഫ്രിക്ക (മെന) മേഖലയില്‍ ഖത്തർ ഒന്നാം സ്ഥാനത്തും ആഗോളതലത്തിൽ 27ാം സ്ഥാനത്തുമാണ്. കുവൈത്താണ് രണ്ടാം സ്ഥാനത്ത്. ആഗോളതലത്തിൽ കുവൈത്ത് 31ാം സ്ഥാനത്തുമെത്തി. ഒമാൻ മൂന്നാം സ്ഥാനത്തും ആഗോളതലത്തിൽ 42ാം സ്ഥാനത്തുമാണ്. 2014 മുതൽ ആഗോള സമാധാനം വഷളായിവരുകയാണെന്നും കഴിഞ്ഞ ദശകത്തിൽ നൂറ്രാജ്യങ്ങളിൽ ശ്രദ്ധേയമായ ഇടിവുണ്ടായെന്നും റിപ്പോർട്ട് പറയുന്നു.
ഐസ്ലാൻഡാണ് പട്ടികയിൽ ഒന്നാംസ്ഥാനത്ത്. അയർലൻഡ്, ന്യൂസിലാൻഡ്, ഓസ്ട്രിയ, സ്വിറ്റ്സർലാൻഡ് എന്നിവയാണ് രണ്ടു മുതൽ ആദ്യ അഞ്ചു സ്ഥാനങ്ങളിലുള്ള രാജ്യങ്ങൾ. സംഘർഷങ്ങൾ തുടരുന്ന സുഡാൻ, യുക്രെയ്ൻ, റഷ്യ എന്നിവയാണ് അവസാന സ്ഥാനങ്ങളിൽ. പട്ടികയില്‍ ഇന്ത്യ 115ാമതും അമേരിക്ക 128ാം സ്ഥാനത്തുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

