ജി.ഡി.ആർ.എഫ്.എ ലോക മാനസികാരോഗ്യ ദിനം ആചരിച്ചു
text_fieldsജി.ഡി.ആർ.എഫ്.എ നടത്തിയ ലോക മാനസികാരോഗ്യദിനാചരണങ്ങളുടെ ഭാഗമായി നടത്തിയ പരിപാടിയിയിൽ ലഫ്: ജനറൽ മുഹമ്മദ് അൽ മർറിയും മറ്റു ഉദ്യോഗസ്ഥരും
ദുബൈ: ലോക മാനസികാരോഗ്യ ദിനത്തിന്റെ ഭാഗമായി ദുബൈ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി.ഡി.ആർ.എഫ്.എ) ആസ്ഥാനത്ത് ബോധവൽക്കരണ പരിപാടിയും പ്രദർശനവും സംഘടിപ്പിച്ചു. ജീവനക്കാരുടെ മാനസികാരോഗ്യവും തൊഴിൽ ജീവിതത്തിലെ സന്തുലിതാവസ്ഥയും ഉറപ്പാക്കുക എന്നതാണ് ലക്ഷ്യം. ജി.ഡി.ആർ.എഫ്.എ ആസ്ഥാന മന്ദിരത്തിലെ പ്രധാന ഹാളിൽ നടന്ന ചടങ്ങിൽ ഡയറക്ടർ ജനറൽ ലഫ്. ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി, ദുബൈ ഹെൽത്ത് അതോറിറ്റി ഡയറക്ടർ ജനറൽ ഡോ. അലവി ശൈഖ് അലി, ജി.ഡി.ആർ.എഫ്.എ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ എന്നിവരോടൊപ്പം നിരവധി ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.
പരിപാടിയുടെ ഭാഗമായി ജീവനക്കാർക്ക് മാനസികാരോഗ്യത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുന്നതിനും തൊഴിൽ ജീവിതത്തിൽ മാനസികവും ശാരീരികവുമായ ബാലൻസ് നിലനിർത്തുന്നതിനുമായി വിദ്യാഭ്യാസ, സംവേദനാത്മക വർക്ക്ഷോപ്പുകളും സംഘടിപ്പിച്ചു. സായിദ് യൂനിവേഴ്സിറ്റിയും ദുബൈയിലെ അമേരിക്കൻ സെന്റർ ഫോർ സൈക്യാട്രി ആൻഡ് ന്യൂറോളജിയും ഉൾപ്പെടെ നിരവധി സ്ഥാപനങ്ങൾ കലാപരവും സൃഷ്ടിപരവുമായ പ്രവർത്തനങ്ങൾ അവതരിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

