Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇന്ത്യൻ ടൂറിസ്റ്റുകൾക്ക് സൗജന്യ യു.എ.ഇ വിസ: ബുക്കിങ്​ 11 ട്രാവൽ ഏജൻസികൾ വഴി

text_fields
bookmark_border
ഹോളിഡേ പാക്കേജ് ബുക്ക് ചെയ്താൽ 285 ദിർഹം വിലമതിക്കുന്ന 30 ദിവസത്തെ യു.എ.ഇ ടൂറിസ്റ്റ് വിസ​ സൗജന്യമായി ലഭിക്കും
ഇന്ത്യൻ ടൂറിസ്റ്റുകൾക്ക് സൗജന്യ യു.എ.ഇ വിസ: ബുക്കിങ്​ 11 ട്രാവൽ ഏജൻസികൾ വഴി
cancel

അബൂദബി: ഇന്ത്യയിൽനിന്നുള്ള വിനോദസഞ്ചാരികൾക്ക് അബൂദബി ഏർപ്പെടുത്തിയ സൗജന്യ വിസ പദ്ധതി പ്രയോജനപ്പെടുത്താൻ ആഗ്രഹിക്കുന്നവർക്ക് 11 ട്രാവൽ പങ്കാളികൾ വഴി ബുക്ക് ചെയ്യാം. അക്​ബർ ഹോളിഡേയ്​സ്​, റിയ ട്രാവൽസ്​, മേക്​മൈട്രിപ്​ എന്നിവയുൾപ്പെടെയുള്ള 11 അംഗീകൃത ട്രാവൽ ഏജൻസികളുടെ ലിസ്​റ്റ്​ അബൂദബി കൾച്ചർ ആൻഡ് ടൂറിസം വകുപ്പ് (ഡി.സി.ടി അബൂദബി) പുറത്തിറക്കി.

സൗജന്യ വിസയുടെ ആനുകൂല്യം ലഭിക്കുന്നതിന് അംഗീകരിച്ച 11 ട്രാവൽ ഏജൻസികളിൽ ഏതെങ്കിലും ഒരു ഏജൻസി വഴി യോഗ്യമായ അബൂദബി ഹോളിഡേ പാക്കേജ് ബുക്ക് ചെയ്യേണ്ടതുണ്ട്.

കുറഞ്ഞത് മൂന്നുരാത്രിയെങ്കിലും അബൂദബിയിൽ താമസിക്കുന്ന രീതിയിൽ അവധിക്കാല യാത്ര ബുക്ക് ചെയ്താലേ സൗജന്യ വിസ ലഭിക്കൂ. ഇങ്ങനെ ബുക്ക്​ ചെയ്യുന്ന യോഗ്യരായ ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്ക് ഏകദേശം 285 ദിർഹം വിലമതിക്കുന്ന 30 ദിവസത്തെ യു.എ.ഇ ടൂറിസ്റ്റ് വിസയാണ്​ സൗജന്യമായി ലഭിക്കുക.

ഡി.സി.ടി അബൂദബി അവതരിപ്പിച്ച ഈ പൈലറ്റ് പ്രോഗ്രാം, 2026 ആഗസ്റ്റ് ഒന്നുമുതൽ ഒക്ടോബർ 31 വരെയുള്ള യാത്രകൾക്കാണ്​ ബാധകം. ഈ പൈലറ്റ് പ്രോഗ്രാമിലൂടെ മൊത്തത്തിൽ 20,000 വിസകൾ വരെയാണ് തുടക്കത്തിൽ നൽകുന്നത്. ഒക്ടോബർ 31 ന് ശേഷം പദ്ധതി തുടരുമോയെന്നതിൽ തീരുമാനമായിട്ടില്ല. പൈലറ്റ് പ്രോഗ്രാമിന്‍റെ വിലയിരുത്തലിന് ശേഷമായിരിക്കും പിന്നീടുള്ള നടപടികളെക്കുറിച്ച് തീരുമാനമെടുക്കുകയെന്നാണ്​ സൂചന.

ട്രാവൽ ഏജൻസികൾ

ഹോളിഡേ ട്രൈബ്

തോമസ് കുക്ക് ആൻഡ്​ എസ്.ഒ.ടി.സി

ത്രില്ലോഫിലിയ

അക്ബർ ഹോളിഡേയ്സ്

യുറ്റാസോ.കോം

കേസരി ടൂർസ്

റിയാ ട്രാവൽസ്

റോയൽ ടൂർസ്

പിക് യുവർ ട്രെയിൽ

മേക്മൈട്രിപ്പ്

ആര്യൻ ലെഷർ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Free UAE visa for Indian tourists: Booking via 11 travel agencies
Next Story