റാക് പൊലീസിന് ന്യൂസിലാന്‍ഡില്‍നിന്ന് നാല് ബഹുമതികള്‍
text_fieldsന്യൂസിലന്‍ഡില്‍നിന്നുള്ള ബഹുമതികള്‍ ലഭിക്കുന്നതിന് പിന്തുണച്ച ജീവനക്കാര്‍ റാക് പൊലീസ് മേധാവി അലി അബ്ദുല്ല
അല്വാന് അല്‍ നുഐമിക്കും ഉപമേധാവി ജമാല്‍ അഹമ്മദ്
അല്‍ തായ്റിനുമൊപ്പം
റാസല്‍ഖൈമ: ആഭ്യന്തര മന്ത്രാലയത്തിന്റെ തന്ത്രപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് ന്യൂസിലന്‍ഡില്‍നിന്ന് റാക് പൊലീസിന് നാല് ബഹുമതികള്‍. വിവിധ വകുപ്പുകളില്‍ അന്താരാഷ്ട്ര രീതികള്‍ പിന്തുടരുന്നതിനാണ് അംഗീകാരം. ലോകതലത്തിലുള്ള സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങളില്‍നിന്നുള്ള 100 എന്ട്രികളില്നിന്നുള്ള കടുത്ത മത്സരത്തിനൊടുവിലാണ് റാസല്‍ഖൈമ പൊലീസ് അഭിമാനകരമായ നേട്ടം സ്വന്തമാക്കിയതെന്ന് റാക് പൊലീസ് മേധാവി അലി അബ്ദുല്ല അല്വാന് അല്‍ നുഐമി വ്യക്തമാക്കി.
മേഖലയിലും ലോകതലത്തിലും യു.എ.ഇയുടെ അന്തസ്സ് വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഫെഡറല്‍ ഗവണ്മെന്റിന്റെയും ആഭ്യന്തര മന്ത്രാലയത്തിന്റെയും അഭിലാഷങ്ങള്‍ നേടിയെടുക്കാന്‍ നിരന്തരം പരിശ്രമിക്കുന്ന പൊലീസ് കേഡറിന് നന്ദിയറിക്കുന്നതായും അദ്ദേഹം പറഞ്ഞു. പൊലീസ് നായ്ക്കളെ ഉപയോഗിച്ച് ഡിജിറ്റല്‍ തെളിവുകള്‍ (ഇലക്ട്രോണിക് ചിപ്പുകള്‍) കണ്ടെത്തുന്ന അതുല്യ രീതി ഉള്‍ക്കൊള്ളുന്ന ‘കെ 9 സുരക്ഷ പരിശോധന’, ജയിലുകളിലെ തടുവുകാരോടുള്ള ജനറല്‍ കമാന്‍ഡിന്റെ പ്രതിബദ്ധതയും തടവുകാരുടെ മാനുഷിക, ധാര്‍മിക, മാനസിക, സാമൂഹിക-വൈകാരിക സ്വാധീനം വര്‍ധിപ്പിക്കാനുതകുന്ന ‘കുടുംബങ്ങള്‍ മാറ്റങ്ങള്‍ കൊണ്ടുവരുന്നു’, ഉപഭോക്തൃ സേവന മികവിനുള്ള ‘സ്ട്രാറ്റജി മാനേജ്മെന്റ് ആൻഡ് പെര്‍ഫോമന്‍സ് ഡെവലപ്മെന്റ്’, ജീവനക്കാരുടെ പ്രഫഷനല്‍ കഴിവുകള്‍ കൈകാര്യം ചെയ്യുന്നതിനുള്ള ‘ഹ്യൂമന്‍ റിസോഴ്സ് മാനേജ്മെന്റ്’ തുടങ്ങിയ നാല് ഫയലുകളാണ് റാക് പൊലീസിന് അവാര്‍ഡുകള്‍ സമ്മാനിച്ചത്.
അവാര്‍ഡ് ഫയലുകളെ പിന്തുണക്കുന്നതില് പങ്കെടുത്ത ജീവനക്കാരെ റാക് പൊലീസ് മേധാവി, ഡെപ്യൂട്ടി മേധാവി ജമാല്‍ അഹമ്മദ് അല്‍ തായ്ര്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് ആസ്ഥാനത്ത് ആദരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

