Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightയു.എ.ഇയിൽ വിമാന...

യു.എ.ഇയിൽ വിമാന സർവീസുകൾ സാധാരണ നിലയിൽ; മിക്ക സർവീസുകളും ബുധനാഴ്ചയോടെ പുനഃസ്ഥാപിക്കപ്പെടുമെന്ന്​ എയർ ഇന്ത്യ

text_fields
bookmark_border
യു.എ.ഇയിൽ വിമാന സർവീസുകൾ സാധാരണ നിലയിൽ; മിക്ക സർവീസുകളും ബുധനാഴ്ചയോടെ പുനഃസ്ഥാപിക്കപ്പെടുമെന്ന്​ എയർ ഇന്ത്യ
cancel

ദുബൈ: ഖത്തറിലെ യു.എസ്​ വ്യോമതാവളത്തിലുണ്ടായ ആക്രമണത്തിന്‍റെ പശ്​ചാത്തലത്തിൽ അവതാളത്തിലായ വിമാന സർവീസുകൾ യു.എ.ഇയിലെ എല്ലാ വിമാനത്താവളങ്ങളിലും ചൊവ്വാഴ്ച സാധാരണ നിലയിലായി. ഗൾഫ്​ മേഖലയിലെ വ്യോമപാതകൾ അടച്ചതിനെ തുടർന്ന്​ തിങ്കളാഴ്ച രാത്രിയോടെയാണ്​ വിവിധ സർവീസുകൾ തടസപ്പെട്ടത്​. ചൊവ്വാഴ്ച പകൽതന്നെ വിവിധ വിമാനത്താവള അധികൃതരും വിമാനക്കമ്പനികളും സർവീസുകൾ പൂർവസ്ഥിതിയിലാക്കാൻ നടപടി സ്വീകരിച്ചു.

ദുബൈ വിമാനത്താവളത്തിൽ നിന്നുള്ള വിവിധ സർവീസുകൾ തടസപ്പെടുമെന്ന്​ അധികൃതർ മുന്നറിയിപ്പ്​ നൽകിയിരുന്നു. പ്രധാനമായും ഇന്ത്യയിലേക്കുള്ള സർവീസുകളാണ്​ തടസപ്പെട്ടിരുന്നത്​. എമിറേറ്റ്​സ്​ വിമാനക്കമ്പനിയും നിരവധി വിമാനങ്ങൾ വഴിതിരിച്ചുവിട്ടന്ന്​ പ്രസ്താവനയിൽ അറിയിക്കുകയുണ്ടായി. അബൂദബി ആസ്ഥാനമായ ഇത്തിഹാദ്​ എയർവേഴ്​സും വിവിധ സർവീസുകൾ വഴിതിരിച്ചുവിട്ടു. ഷാർജയിൽ നിന്നുള്ള നിരവധി സർവീസുകളെയും വ്യോമപാതയിലെ തടസം ബാധിച്ചു. അതേസമയം ചൊവ്വാഴ്ച മിക്ക സർവീസുകളും പുനസ്ഥാപിച്ചതായി അധികൃതർ വ്യക്​തമാക്കി.

മുഴുവൻ സർവീസുകളും പുനസ്ഥാപിക്കാനുള്ള നടപടി തുടരുകയാണെന്ന്​ എയർഇന്ത്യയും പ്രസ്താവനയിൽ അറിയിച്ചിട്ടുണ്ട്​. മിക്ക സർവീസുകളും ബുധനാഴ്ചയോടെ പുനഃസ്ഥാപിക്കപ്പെടുമെന്നാണ്​ പ്രസ്താവനയിൽ വ്യക്​തമാക്കിയത്​. ലോകത്തെ തന്നെ ഏറ്റവും തിരക്കേറിയ വിമാന പാതയാണ്​ ഇന്ത്യക്കും യു.എ.ഇക്കുമിടയിലുള്ളത്​.

യു.എ.ഇയിലെ ലക്ഷക്കണക്കിന്​ പ്രവാസി ഇന്ത്യക്കാർ നാട്ടിലേക്കും തിരിച്ചും യാത്ര ചെയ്യുന്ന പാതയിൽ തടസം രൂപപ്പെട്ടത്​ ആശങ്കക്കിടയാക്കിയിരുന്നു. നേരത്തെ തന്നെ ഇസ്രായേൽ-ഇറാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ നിന്ന്​ ഗൾഫ്​ മേഖലയിലേക്കുള്ള വിമാനസർവീസുകൾളിൽ ചിലത്​ റദ്ദാക്ക​പ്പെടുന്ന സാഹചര്യമുണ്ടായിരുന്നു. ഇറാൻ, പാകിസ്താൻ രാജ്യങ്ങൾ വ്യോമപാത അടച്ചതിനാൽ ഒമാൻ ആകാശപാതയിൽ തിരക്കേറിയതാണ് വിമാനങ്ങൾ റദ്ദാക്കാൻ കാരണമായതെന്നാണ്​ വിലയിരുത്തപ്പെടുന്നത്​.

സംഘർഷം ആരംഭിച്ച ദിവസങ്ങളിൽ എയർ ഇന്ത്യ എക്സ്പ്രസ് മാത്രം ഗൾഫിലേക്കുള്ള ആറോളം സർവീസുകൾ റദ്ദാക്കിയിരുന്നു. നേരത്തെയുള്ള സംഘർഷത്തെ തുടർന്ന്​ ഇന്ത്യൻ വിമാനങ്ങൾക്ക് പാകിസ്താനും നിലവിൽ വ്യോമപാത അനുവദിക്കുന്നില്ല. ഇതോടെ വിമാനങ്ങൾ പലതും ഒമാൻ വ്യോമപാതയിലേക്ക് മാറിയിരിക്കുകയാണ്. ഇതോടെ ഈ പാതയിൽ എയർട്രാഫിക് ഗണ്യമായി വർധിച്ചിട്ടുണ്ട്​.

അപ്രതീക്ഷിതമായി വിമാന സർവീസുകൾ താളം തെറ്റുന്നത് ഗൾഫിലെ വേനലവധിക്ക് പ്രവാസികൾ നാട്ടിലേക്ക് മടങ്ങുന്ന സമയം കൂടിയായതിനാൽ നിരവധി പേർക്ക്​ വലിയ പ്രയാസം സൃഷ്​ടിക്കും. മേഖലയിലെ സാഹചര്യത്തിന്​ അനുസരിച്ച്​ വിമാന സർവീസുകൾ തടസപ്പെടാൻ സാധ്യതയുള്ളതിനാൽ യാത്രക്കാർ വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട്​ ഷെഡ്യൂൾ പരിശോധിക്കണമെന്ന്​ നേരത്തെ അധികൃതർ യാത്രക്കാരോട്​ ആവശ്യപ്പെട്ടിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:flight serviceUAE
News Summary - Flight services in the UAE are back to normal.
Next Story