Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഫു​ജൈ​റ​യി​ൽ​നി​ന്ന്​...

ഫു​ജൈ​റ​യി​ൽ​നി​ന്ന്​ സ​ലാ​ല​യി​ലേ​ക്ക്​ വി​മാ​ന സ​ർ​വി​സ്

text_fields
bookmark_border
ഫു​ജൈ​റ​യി​ൽ​നി​ന്ന്​ സ​ലാ​ല​യി​ലേ​ക്ക്​ വി​മാ​ന സ​ർ​വി​സ്
cancel

ഫു​ജൈ​റ: ഒ​മാ​ൻ ആ​സ്ഥാ​ന​മാ​യ സ​ലാം എ​യ​ർ ഫു​ജൈ​റ വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ​ലാ​ല​യി​ലേ​ക്ക്​ വി​മാ​ന സ​ർ​വി​സ് ആ​രം​ഭി​ക്കു​ന്നു. ജൂ​ലൈ 30 മു​ത​ലാ​ണ്​ നേ​രി​ട്ടു​ള്ള സ​ർ​വി​സ് ആ​രം​ഭി​ക്കു​ക​യെ​ന്ന്​ അ​ധി​കൃ​ത​ർ ക​ഴി​ഞ്ഞ ദി​വ​സം വെ​ളി​പ്പെ​ടു​ത്തി.

നി​ല​വി​ൽ ആ​ഴ്ച​യി​ൽ ഒ​രു സ​ർ​വി​സാ​ണ്​ നി​ശ്ച​യി​ച്ചി​ട്ടു​ള്ള​ത്. ഞാ​യ​റാ​ഴ്ച​ക​ളി​ൽ രാ​വി​ലെ 11.40ന് ​പു​റ​പ്പെ​ട്ട് ഉ​ച്ച​ക്ക് 1.25ന് ​സ​ലാ​ല​യി​ലെ​ത്തു​ന്ന​താ​ണ്​ സ​ർ​വി​സ്. സ​ലാ​ല-​ഫു​ജൈ​റ വി​മാ​നം രാ​വി​ലെ 8.55ന് ​പു​റ​പ്പെ​ട്ട് 10.40ന് ​എ​ത്തും. സ​ലാ​ല​യി​ൽ​നി​ന്ന്​ കോ​ഴി​ക്കോ​ട്, മ​സ്ക​ത്ത്, ബ​ഹ്​​റൈ​ൻ, സു​ഹാ​ർ, മ​ദീ​ന എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക്​ സ​ലാം എ​യ​ർ സ​ർ​വി​സ്​ ന​ട​ത്തു​ന്നു​ണ്ട്.

യു.​എ.​ഇ​യി​ലെ വ​ട​ക്ക​ൻ എ​മി​റേ​റ്റു​ക​ളി​ൽ​നി​ന്ന്​ സ​ലാ​ല​യി​ലേ​ക്ക്​ ഖ​രീ​ഫ്​ സീ​സ​ണി​ലും മ​റ്റും പോ​കു​ന്ന വി​നോ​ദ സ​ഞ്ചാ​രി​ക​ളെ ല​ക്ഷ്യ​മി​ട്ടാ​ണ്​ സ​ലാം എ​യ​റി​ന്‍റെ പു​തി​യ സ​ർ​വി​സ് ആ​രം​ഭി​ച്ച​ത്. കൂ​ടു​ത​ൽ റൂ​ട്ടു​ക​ളി​ലേ​ക്ക്​ വി​മാ​ന സ​ർ​വി​സ് ഏ​ർ​പ്പെ​ടു​ത്താ​ൻ സാ​ധി​ക്കു​ന്ന​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്ന്​ ക​മ്പ​നി സി.​ഇ.​ഒ കാ​പ്​​റ്റ​ൻ മു​ഹ​മ്മ​ദ്​ അ​ഹ​മ്മ​ദ്​ പ​റ​ഞ്ഞു. സ​ലാം എ​യ​ർ ഫു​ജൈ​റ​യി​ൽ​നി​ന്ന്​ ജൂ​ലൈ 12 മു​ത​ൽ ഫു​ജൈ​റ​യി​ലെ വി​വി​ധ ന​ഗ​ര​ങ്ങ​ളി​ലേ​ക്ക്​ സ​ർ​വി​സു​ക​ൾ ആ​രം​ഭി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Flight serviceFujairahSalalah
News Summary - Flight service from Fujairah to Salalah
Next Story