Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപ്രഥമ ‘എമിറേറ്റ്‌സ്...

പ്രഥമ ‘എമിറേറ്റ്‌സ് ലവ്‌സ് ഫലസ്തീൻ’ പരിപാടി നാളെ

text_fields
bookmark_border
പ്രഥമ ‘എമിറേറ്റ്‌സ് ലവ്‌സ് ഫലസ്തീൻ’ പരിപാടി നാളെ
cancel

ദുബൈ: ‘എമിറേറ്റ്‌സ് ലവ്‌സ് ഫലസ്തീൻ’ എന്ന സാംസ്‌കാരിക പരിപാടിയുടെ പ്രഥമ പതിപ്പ് ആഗസ്റ്റ് 29ന്​ ദുബൈ എക്‌സ്‌പോ സിറ്റിയിലെ ദുബൈ എക്‌സിബിഷൻ സെന്‍ററിൽ നടക്കും. സഹകരണ, സഹിഷ്ണുത വകുപ്പ് മന്ത്രി ശൈഖ്​ നഹ്​യാൻ ബിൻ മുബാറക് ആൽ നഹ്​യാന്‍റെ സാന്നിധ്യത്തിൽ നടക്കുന്ന ചടങ്ങിൽ 20,000ത്തിലധികം പേർ പങ്കെടുക്കും.

യു.എ.ഇയിലെ വിവിധ പ്രവാസി സമൂഹങ്ങളുടെ സംസ്കാരവും പാരമ്പര്യവും ആഘോഷിക്കുന്ന ‘എമിറേറ്റ്‌സ് ലവ്‌സ്’ പരമ്പരയുടെ ഭാഗമായാണ് ഇത് സംഘടിപ്പിക്കുന്നത്. ‘എമിറേറ്റ്‌സ് ലവ്‌സ് ഫലസ്തീൻ' പേജ്, യു.എ.ഇ-ഫലസ്തീനിയൻ ഫ്രണ്ട്ഷിപ്പ് ക്ലബ്, ഫലസ്തീനിയൻ ബിസിനസ് കൗൺസിൽ ദുബൈ ആൻഡ്​ നോർത്തേൺ എമിറേറ്റ്‌സ് എന്നിവർ ചേർന്നാണ് പരിപാടി ഒരുക്കുന്നത്. യു.എ.ഇയിലെ ഫലസ്തീനിയൻ സമൂഹത്തെ ആദരിക്കുന്നതിനും ഇരു രാജ്യങ്ങളിലെയും ജനങ്ങൾ തമ്മിലുള്ള സൗഹൃദവും സാമൂഹിക-സാംസ്കാരിക ബന്ധങ്ങളും ശക്തമാക്കുന്നതിനുമാണ് പരിപാടി ലക്ഷ്യമിടുന്നത്.

ഫലസ്തീനിയൻ സംഗീതം, നാടൻ കലകൾ, കോമഡി ഷോകൾ എന്നിവ ഉൾപ്പെടുന്ന കലാപരിപാടികൾ അര​ങ്ങേറും. പ്രശസ്ത ഫലസ്തീനിയൻ കലാകാരൻ മുഹമ്മദ് അസ്സാഫ്, കോമേഡിയൻ ഇമാദ് ഫറാജിൻ എന്നിവരുടെ സാന്നിധ്യം സാംസ്‌കാരിക പരിപാടിക്ക്​ മിഴിവേകും.

ഫലസ്തീനിയൻ പാരമ്പര്യ ഉൽപന്നങ്ങളുടെയും കരകൗശല വസ്തുക്കളുടെയും എക്സിബിഷൻ, തദ്ദേശീയ സംരംഭങ്ങളുടെ പ്രദർശനം, പരമ്പരാഗത ഫലസ്തീനിയൻ വിഭവങ്ങൾ ആസ്വദിക്കാനുള്ള പ്രത്യേക ഭക്ഷ്യമേള എന്നവയും പരിപാടികയുടെ ഭാഗമായി നടക്കും. സഹിഷ്ണുത, സഹവർത്തിത്വം, സംസ്കാരങ്ങളുടെ പരസ്പര സഹകരണം എന്നിവ പ്രോത്സാഹിപ്പിക്കുന്ന യു.എ.ഇയുടെ കാഴ്ചപ്പാടിനെയാണ് ഈ പരിപാടി പ്രതിഫലിപ്പിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:palastinegulfUAEemirates
News Summary - First ‘Emirates Loves Palestine’ event tomorrow
Next Story