Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഎമിറേറ്റിലെ താമസക്കാരെ...

എമിറേറ്റിലെ താമസക്കാരെ ലക്ഷ്യമിട്ട്​ വ്യാജ ഇൻഷുറൻസ്​ കമ്പനികൾ

text_fields
bookmark_border
എമിറേറ്റിലെ താമസക്കാരെ ലക്ഷ്യമിട്ട്​ വ്യാജ ഇൻഷുറൻസ്​ കമ്പനികൾ
cancel

ദുബൈ: എമിറേറ്റിലെ താമസക്കാരെ ലക്ഷ്യമിട്ട്​ പ്രവർത്തിക്കുന്ന വ്യാജ ഇൻഷൂറൻസ്​ കമ്പനികൾക്കെതിരെ ജാഗ്രത മുന്നറിയിപ്പുമായി​ ദുബൈ പൊലീസ്​​. ഓൺലൈൻ വഴി ഇൻഷൂറൻസ്​ പാ​ക്കേജുകൾക്കായി പണമടക്കുന്നതിന്​ മുമ്പ്​ കമ്പനികളുടെ ലൈസൻസും ഔദ്യോഗിക രേഖകളും പരിശോധിച്ച്​ ഉറപ്പാക്കണം.

വിപണി നിരക്കിനേക്കാൾ വളരെ കുറഞ്ഞ നിരക്കിലുള്ള ഇൻഷൂറൻസ്​ പാക്കേജാണ്​ പലപ്പോഴും വ്യാജ ഇൻഷൂറൻസ്​ കമ്പനികൾ സമൂഹ മാധ്യമങ്ങളിലൂടെ വാഗ്ദാനം ചെയ്യുന്നത്​​. ​ ആകർഷകമായ ഡീലുകളിലൂടെ ഉടനടിയുള്ള വാഹന, ആരോഗ്യ ഇൻഷൂറൻസും ഇവർ ഉറപ്പുനൽകുന്നു​​. സംശയം തോന്നാതിരിക്കാൻ പല വിധ രീതികളാണ്​ ഇത്തരം കമ്പനികൾ അവലംബിക്കാറ്​​. പലപ്പോഴും ആകർഷകമായ ഇത്തരം വ്യാജ ഓഫറുകളിൽ വീഴുന്ന ഉപഭോക്​താക്കൾ ഇൻഷൂറൻസ്​ കമ്പനികളുടെ നിയമസാധുത പരിശോധിച്ച്​ ഉറപ്പുവരുത്താതെ പണമടക്കുകയാണെന്നും പൊലീസ്​ വ്യക്​തമാക്കി.

എമിറേറ്റിൽ തെറ്റിദ്ധരിപ്പിക്കുന്ന ഓഫറുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി സമൂഹ മാധ്യമങ്ങളുടെ ഉപയോഗം വർധിക്കുന്നതിനെതിരെ അവബോധം സൃഷ്ടിക്കാനായി ‘തട്ടിപ്പ്​ ക്യാമ്പയ്​നെ സൂക്ഷിക്കുക’ എന്ന പേരിൽ തുടരുന്ന ക്യാമ്പയ്​നിന്‍റെ ഭാഗമായാണ്​ പൊലീസിന്‍റെ പുതിയ നിർദേശം. തട്ടിപ്പ്​ കമ്പനികളുടെ പ്രവർത്തനം സൂക്ഷ്മമായ നിരീക്ഷിക്കുന്നതിനും നിയമ നടപടി സ്വീകരിക്കുന്നതിനുമായി ദു​ബൈ പൊലീസ്​ പ്രത്യേക വിദഗ്​ധ സംഘത്തെ ചുമതലപ്പെടുത്തിയിരിക്കുകയാണ്​. എങ്കിലും സൈബർ തട്ടിപ്പിനെതിരെ മുൻനിര പ്രതിരോധം എന്ന നിലയിലാണ്​ പൊതുജന അവബോധ ക്യാമ്പയ്​ന്​ തുടക്കമിട്ടിരിക്കു​ന്നതെന്നും ദുബൈ പൊലീസ്​ വൃത്തങ്ങൾ വ്യക്​തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:emiratesfake insurance
News Summary - Fake insurance companies targeting residents of the Emirates
Next Story