സൗഹൃദവേദി അച്ചീവ്‌മെൻറ് പുരസ്‌കാരം ഫഹ്മിദ ഗഫൂറിന്
text_fieldsഫഹ്മിദ ഗഫൂർ
അബൂദബി: പയ്യന്നൂർ സൗഹൃദവേദി അബൂദബി ഘടകം ഏർപ്പെടുത്തിയ മൂന്നാമത് പയ്യന്നൂർ സൗഹൃദവേദി അച്ചീവ്‌മെന്‍റ് പുരസ്‌കാരം ഫഹ്മിദ ഗഫൂറിന് ലഭിച്ചു. പയ്യന്നൂർ സൗഹൃദവേദി അബൂദബി ഘടകം എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം അബ്ദുൽ ഗഫൂറിന്‍റെയും ദലീലയുടെയും മകളാണ്. പയ്യന്നൂർ പെരുമ്പ സ്വദേശിനിയായ ഫഹ്മിദ പയ്യന്നൂർ സെന്‍റ് മേരീസ് കോൺവെന്‍റ് വിദ്യാലയത്തിൽനിന്നുമാണ് പത്താംക്ലാസ് പരീക്ഷ എഴുതിയത്.
പയ്യന്നൂർ സൗഹൃദവേദി അബൂദബി ഘടകത്തിലെ അംഗങ്ങളുടെ മക്കളിൽ നിന്നും പത്താം തരത്തിൽ ഏറ്റവും മികച്ച വിജയം നേടുന്ന കുട്ടിക്കാണ് അവാർഡ് നൽകുന്നത്.
എല്ലാ വിഷയത്തിലും ഉയർന്ന ശതമാനത്തോടെ എ പ്ലസ് ഗ്രേഡ് നേടിയാണ് ഫഹ്മിദ അവാർഡിന് അർഹമായത്.
5000 രൂപയും പ്രശസ്തിപത്രവുമാണ് അവാർഡ്.
വിവിധ പരീക്ഷകളിൽ മികച്ച വിജയം നേടിയ അബൂദബി ഘടകത്തിലെ എല്ലാ കുട്ടികളെയും എക്സിക്യൂട്ടിവ് കമ്മിറ്റി അഭിനന്ദനം അറിയിച്ചു.

