Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഇത്തിഹാദ് കോഴിക്കോട്,...

ഇത്തിഹാദ് കോഴിക്കോട്, തിരുവനന്തപുരം സർവിസുകൾ പുനരാരംഭിക്കുന്നു

text_fields
bookmark_border
ഇത്തിഹാദ് കോഴിക്കോട്, തിരുവനന്തപുരം സർവിസുകൾ പുനരാരംഭിക്കുന്നു
cancel

അ​ബൂ​ദ​ബി: ഇ​ത്തി​ഹാ​ദ് എ​യ​ർ​വേ​സ് കോ​ഴി​ക്കോ​ട്, തി​രു​വ​ന​ന്ത​പു​രം സ​ർ​വി​സു​ക​ൾ പു​ന​രാ​രം​ഭി​ക്കു​ന്നു. കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ വ​ന്ന​തോ​ടെ നി​ർ​ത്ത​ലാ​ക്കി​യ സ​ർ​വി​സു​ക​ളാ​ണ്​ 2024 ജ​നു​വ​രി ഒ​ന്നു​മു​ത​ൽ വീ​ണ്ടും തു​ട​ങ്ങു​ന്ന​ത്. കോ​ഴി​ക്കോ​ട്ടേ​ക്കും തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കും ആ​ഴ്ച​യി​ൽ ഏ​ഴ്​ ​സ​ർ​വി​സ് ഉ​ണ്ടാ​കും.

ന​വം​ബ​ർ 21 മു​ത​ൽ അ​ബൂ​ദ​ബി-​കൊ​ച്ചി റൂ​ട്ടി​ൽ എ​ട്ട് അ​ധി​ക സ​ർ​വി​സും ആ​രം​ഭി​ക്കും. ഇ​തോ​ടെ കൊ​ച്ചി​യി​ലേ​ക്ക്​ ആ​ഴ്ച​യി​ൽ 21 സ​ർ​വി​സ് ഉ​ണ്ടാ​കു​മെ​ന്നും ഇ​ത്തി​ഹാ​ദ് വാ​ർ​ത്താ​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു. ന​വം​ബ​ർ 21 മു​ത​ലാ​ണ് കൊ​ച്ചി​യി​ലേ​ക്കു​ള്ള അ​ധി​ക സ​ർ​വി​സ് ആ​രം​ഭി​ക്കു​ന്ന​ത്. സെ​പ്റ്റം​ബ​ർ 15 മു​ത​ൽ ചെ​ന്നൈ​യി​ലേ​ക്ക് ഏ​ഴ് അ​ധി​ക സ​ർ​വി​സും ഇ​ത്തി​ഹാ​ദ് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ഇ​ത്തി​ഹാ​ദി​ന്‍റെ വെ​ബ്സൈ​റ്റ് മു​ഖേ​ന ടി​ക്ക​റ്റ്‌ ബു​ക്കി​ങ് ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. അ​ബൂ​ദ​ബി​യി​ൽ​നി​ന്ന് ഉ​ച്ച​ക്കു​ശേ​ഷം 2.40ന് ​പു​റ​പ്പെ​ടു​ന്ന വി​മാ​നം വൈ​കീ​ട്ട് 7.55നാ​ണ് കോ​ഴി​ക്കോ​ട് എ​ത്തി​ച്ചേ​രു​ക. തി​രി​ച്ച് കോ​ഴി​ക്കോ​ടു​നി​ന്ന് രാ​ത്രി 9.30ന് ​പു​റ​പ്പെ​ടു​ന്ന വി​മാ​നം രാ​ത്രി 12.05ന് ​അ​ബൂ​ദ​ബി​യി​ൽ എ​ത്തി​ച്ചേ​രും. അ​ബൂ​ദ​ബി​യി​ൽ നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് പു​ല​ർ​ച്ച 2.55ന് ​പു​റ​പ്പെ​ട്ട് 8.35ന് ​തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തി​ച്ചേ​രു​ന്ന വി​മാ​നം അ​വി​ടെ നി​ന്ന് രാ​വി​ലെ 9.50ന് ​പു​റ​പ്പെ​ട്ട് ഉ​ച്ച​ക്ക് 12.40ന് ​അ​ബൂ​ദ​ബി​യി​ൽ എ​ത്തി​ച്ചേ​രു​ന്ന രീ​തി​യി​ലാ​ണ് ഇ​ത്തി​ഹാ​ദി​ന്‍റെ വെ​ബ്സൈ​റ്റി​ൽ കാ​ണി​ക്കു​ന്ന​ത്. ഇ​ത്തി​ഹാ​ദ് സ​ർ​വി​സു​ക​ൾ പു​ന​രാ​രം​ഭി​ക്കു​ന്ന​ത് പ്ര​വാ​സി​ക​ൾ​ക്ക് ഏ​റെ അ​നു​ഗ്ര​ഹ​മാ​കും. എ​യ​ർ ഇ​ന്ത്യ​യു​ടെ ദു​ബൈ - കോ​ഴി​ക്കോ​ട്, ഷാ​ർ​ജ - കോ​ഴി​ക്കോ​ട് സ​ർ​വി​സ്​ നി​ർ​ത്ത​ലാ​ക്കി​യ​തോ​ടെ കോ​ഴി​ക്കോ​ട് റൂ​ട്ടി​ൽ വി​മാ​ന സ​ർ​വി​സു​ക​ളു​ടെ എ​ണ്ണ​ത്തി​ൽ കാ​ര്യ​മാ​യ കു​റ​വ് വ​ന്നി​രു​ന്നു.

ഇ​തു​മൂ​ലം തി​ര​ക്കു​ള്ള സ​മ​യ​ങ്ങ​ളി​ൽ ഈ ​റൂ​ട്ടി​ൽ വി​മാ​ന ടി​ക്ക​റ്റ്‌ നി​ര​ക്ക് അ​നി​യ​ന്ത്രി​ത​മാ​യി വ​ർ​ധി​ക്കു​ക​യും ചെ​യ്തു. കോ​ഴി​ക്കോ​ട്, തി​രു​വ​ന​ന്ത​പു​രം ഉ​ൾ​പ്പെ​ടെ ആ​റ് ന​ഗ​ര​ങ്ങ​ളി​ലേ​ക്കാ​ണ് ഇ​ത്തി​ഹാ​ദ് എ​യ​ർ​വേ​സ് പു​തി​യ സ​ർ​വി​സു​ക​ൾ പ്ര​ഖ്യാ​പി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Etihad airwaysTrivandrumkozhikode News
News Summary - Etihad services will be restarted
Next Story