Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഇന്ത്യക്കാർക്ക്​ ‘പ്രീ...

ഇന്ത്യക്കാർക്ക്​ ‘പ്രീ അപ്രൂവ്​ഡ്’​ ഓൺ അറൈവൽ വിസയുമായി എമിറേറ്റ്​സ്​

text_fields
bookmark_border
emirates
cancel
camera_alt

പ്രതീകാത്മക ചിത്രം 

ദുബൈ: ഇന്ത്യൻ പാസ്​പോർട്ടുള്ളവർക്ക്​ ‘പ്രീ അപ്രൂവ്​ഡ്’​ ഓൺ അറൈവൽ വിസ സംവിധാനവുമായി എമിറേറ്റ്​സ് വിമാനക്കമ്പനി. എമിറേറ്റ്​സിൽ യാത്ര ചെയ്യുന്നവർക്കാണ്​ 14 ദിവസത്തെ സിംഗ്​ൾ എൻട്രി വിസ അനുവദിക്കുക. നേരത്തേ അപ്രൂവൽ ലഭിക്കുന്നതിനാൽ ഓൺ അറൈവൽ വിസക്കുവേണ്ടി ദുബൈയിൽ എത്തുമ്പോൾ കാത്തിരിക്കേണ്ടിവരില്ല. ഇത്​ ഇന്ത്യൻ യാത്രക്കാർക്ക്​ നടപടിക്രമങ്ങൾ എളുപ്പമാക്കും. എന്നാൽ, സാധുതയുള്ള ആറ് മാസത്തെ യു.എസ് വിസ, യു.എസ് ഗ്രീൻ കാർഡ്, ഇ.യു റെസിഡൻസി അല്ലെങ്കിൽ യു.കെ റെസിഡൻസി എന്നിവയുള്ള ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്ക് മാത്രമായാണ്​ ഈ സേവനം ലഭ്യമാവുക. വിസ അനുവദിക്കുന്നത് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിൻ അഫയേഴ്‌സിന്‍റെ (ജി.ഡി.ആർ.എഫ്.എ) സമ്പൂർണ വിവേചനാധികാരത്തിൽ തുടരുമെന്നും എമിറേറ്റ്സ് അറിയിച്ചു.

ഇന്ത്യയിൽനിന്നുള്ള യാത്രക്കാർക്ക് എമിറേറ്റ്​സ്​ വഴിയോ ട്രാവൽ ഏജൻറുമാർ വഴിയോ ടിക്കറ്റുകൾ ബുക്ക് ചെയ്യാം. ബുക്കിങ്​ പൂർത്തിയായശേഷം വെബ്​സൈറ്റിലെ ‘മാനേജ്​ എൻ എക്സിസ്​റ്റിങ്​ ബുക്കിങ്​’ എന്ന ഭാഗത്തെ യു.എ.ഇ വിസക്ക്​ അപേക്ഷിക്കുന്നതിനുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത്​ വിവരങ്ങൾ നൽകി അപേക്ഷിക്കാം. നിലവിൽ 167 പ്രതിവാര സർവിസുകൾ എമിറേറ്റ്​സ്​ ഇന്ത്യയിലെ ഒമ്പത് പ്രദേശങ്ങളിലേക്കായി നടത്തുന്നുണ്ട്​. യാത്രക്കാരെ ദുബൈയിലേക്കും തുടർന്ന് ലോകത്തെ 140 ലധികം ലക്ഷ്യസ്ഥാനങ്ങിലേക്കും ബന്ധിപ്പിക്കുന്നതാണിത്​. അഹ്മദാബാദ്, ബംഗളൂരു, ചെന്നൈ, ഡൽഹി, ഹൈദരാബാദ്, കൊച്ചി, കൊൽക്കത്ത, മുംബൈ, തിരുവനന്തപുരം തുടങ്ങിയ സ്ഥലങ്ങളിലേക്ക്​ സർവിസുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:visaUAE NewsIndiaemirates
News Summary - Emirates with 'pre-approved' visa on arrival for Indians
Next Story