ജൂലൈ 21വരെ ഇന്ത്യയിൽനിന്ന് വിമാനമില്ലെന്ന് എമിറേറ്റ്സ്
text_fieldsദുബൈ: എയർ ഇന്ത്യക്കും ഇത്തിഹാദിനും പിന്നാലെ ജൂലൈ 21വരെ ഇന്ത്യയിൽനിന്ന് വിമാനസർവീസില്ലെന്ന് എമിറേറ്റ്സ് എയർലൈനും വ്യക്തമാക്കി. ഇന്ത്യക്ക് പുറമെ പാകിസ്താൻ, ബംഗ്ലദേശ്, ശ്രീലങ്ക എന്നീ രാജ്യങ്ങളിൽ നിന്നും വിമാനങ്ങളുണ്ടാവില്ല.
ഏപ്രിൽ 24 മുതലാണ് കോവിഡ് വ്യാപനത്തെ തുടർന്ന് യു.എ.ഇയിലേക്ക് യാത്രവിലക്ക് നിലവിൽ വന്നത്. തുടർന്ന് വിമാന സർവീസുകൾ നിലച്ചെങ്കിലും കഴിഞ്ഞമാസം അവസാനത്തോടെ പുനരാരംഭിക്കുമെന്ന പ്രതീക്ഷ ഉയർന്നിരുന്നു. എന്നാൽ ഡെൽറ്റ അടക്കമുള്ള വകഭേദങ്ങളുടെ വ്യാപന പശ്ചാത്തലത്തിൽ വീണ്ടും നീളുകയായിരുന്നു.
ജൂലൈ പകുതിയോടെ സർവീസ് പുനരാരംഭിക്കാൻ കഴിയുമെന്ന പ്രതീക്ഷ എമിറേറ്റ്സ് നേരത്തെ പങ്കുവെച്ചിരുന്നു. എന്നാൽ നേരത്തെ ഇത്തിഹാദും എയർ ഇന്ത്യയും 21വരെ സർവീസില്ലെന്ന് വ്യക്തമാക്കി.

