Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഇ​ന്ത്യ​യി​ൽ​ നി​ന്ന്​...

ഇ​ന്ത്യ​യി​ൽ​ നി​ന്ന്​ ജൂ​ലൈ 25വ​രെ വി​മാ​ന​മി​ല്ലെ​ന്ന്​ എമിറേ​റ്റ്​​സ്

text_fields
bookmark_border
ഇ​ന്ത്യ​യി​ൽ​ നി​ന്ന്​ ജൂ​ലൈ 25വ​രെ വി​മാ​ന​മി​ല്ലെ​ന്ന്​ എമിറേ​റ്റ്​​സ്
cancel

ദു​ബൈ: ഇ​ന്ത്യ​യി​ൽ​നി​ന്ന്​ യു.​എ.​ഇ​യി​​ലേ​ക്ക്​ ജൂ​ലൈ 25വ​രെ വി​മാ​ന സ​ർ​വി​സി​ല്ലെ​ന്ന്​ എ​മി​റേ​റ്റ്​​സ്​ എ​യ​ർ​ലൈ​ൻ അ​റി​യി​ച്ചു. നേ​ര​ത്തെ ജൂ​ലൈ 21വ​രെ സ​ർ​വി​സ്​ നി​ർ​ത്തി​യ​താ​യാ​ണ്​ അ​റി​യി​ച്ചി​രു​ന്ന​ത്. അ​തേ​സ​മ​യം, ജൂ​ലൈ 31വ​രെ സ​ർ​വി​സ​ു​ണ്ടാ​വി​ല്ലെ​ന്ന്​ ഇ​ത്തി​ഹാ​ദ്​ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

ഇ​ന്ത്യ​ക്ക്​ പു​റ​മെ പാ​കി​സ്​​താ​ൻ, ബം​ഗ്ലാ​ദേ​ശ്, ശ്രീ​ല​ങ്ക എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന്​ ജൂ​ലൈ 25 വ​രെ സ​ർ​വി​സി​ല്ലെ​ന്ന് എ​മി​റേ​റ്റ്​​സ്​​ അ​റി​യി​ച്ചി​ട്ടു​ണ്ട്. ഈ ​രാ​ജ്യ​ങ്ങ​ളി​ൽ 14 ദി​വ​സ​ത്തി​നി​ടെ സ​ന്ദ​ർ​ശി​ച്ച​വ​ർ​ക്കും യാ​ത്രാ​നു​മ​തി ന​ൽ​കി. ഇ​ന്ത്യ​യി​ൽ​നി​ന്ന്​ യു.​എ.​ഇ​യി​ലേ​ക്ക്​ ഏ​ർ​പ്പെ​ടു​ത്തി​യ യാ​ത്ര​വി​ല​ക്ക്​ മൂ​ന്ന്​ മാ​സം തി​ക​യു​ക​യാ​ണ്. പെ​രു​ന്നാ​ളി​ന്​ ശേ​ഷം യു.​എ.​ഇ​യി​ലേ​ക്ക്​ യാ​ത്ര ചെ​യ്യാ​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​യി​രു​ന്നു മ​ല​യാ​ളി​ക​ൾ അ​ട​ക്ക​മു​ള്ള പ്ര​വാ​സി​ക​ൾ. ഈ ​മാ​സം അ​വ​സാ​ന​ത്തോ​ടെ യാ​ത്ര​വി​ല​ക്ക്​ നീ​ങ്ങു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ​യെ​ന്ന്​ ക​ഴി​ഞ്ഞ​ദി​വ​സം ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റ്​ ജ​ന​റ​ൽ അ​മ​ൻ പു​രി അ​റി​യി​ച്ചി​രു​ന്നു. നി​ല​വി​ൽ ഉ​സ്​​ബ​കി​സ്​​താ​ൻ അ​ട​ക്കം വി​ദേ​ശ​രാ​ജ്യ​ങ്ങ​ൾ വ​ഴി​യാ​ണ്​ മ​ല​യാ​ളി​ക​ൾ യു.​എ.​ഇ​യി​ലേ​ക്ക്​ വ​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FlightUAEEmirates
News Summary - Emirates will be flying from India till July 25
Next Story