Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഎമിറേറ്റ്​സ്​ എയർലൈൻ ...

എമിറേറ്റ്​സ്​ എയർലൈൻ  ‘ഹിന്ദു മീൽ’ ഒഴിവാക്കുന്നു

text_fields
bookmark_border
എമിറേറ്റ്​സ്​ എയർലൈൻ  ‘ഹിന്ദു മീൽ’ ഒഴിവാക്കുന്നു
cancel
ദുബൈ: ദുബൈ ആസ്​ഥാനമായി പ്രവർത്തിക്കുന്ന വിമാനക്കമ്പനി എമിറേറ്​സ്​ തങ്ങളുടെ വിമാനങ്ങളിൽ ഹിന്ദു മീൽ​ വിളമ്പുന്നത്​ അവസാനിപ്പിക്കുകയാണെന്ന്​ ​പ്രഖ്യാപിച്ചു. പല തരത്തിൽ നടത്തിയ വിലയിരുത്തലുകൾക്കൊടുവിലാണ്​ ഇൗ തീരുമാനമെടുത്തതെന്ന്​ കമ്പനി അധികൃതർ പറഞ്ഞു. വെജിറ്റേറിയൻ ഭക്ഷണം ആവശ്യമുള്ളവർക്ക്​ മെനുവിൽ ഇത്തരം ആഹാരങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്​. ഹിന്ദു മീൽസിന്​ പകരം ഇന്ത്യൻ വെജിറ്റേറിയൻ മീൽ​ ആയിരിക്കും ഇനി ലഭിക്കുക. പഴങ്ങളും പാൽവർഗങ്ങളും ഇതിലുണ്ടാകുമെങ്കിലും മീൻ, മുട്ട, മൃഗക്കൊഴുപ്പ്​ എന്നിവ ഉപയോഗിക്കില്ല. ഇത്​ കൂടാതെ പൂർണ്ണമായും സസ്യാഹാരികളായ ജൈന മത വിശ്വാസികൾക്കായി വെജിറ്റേറിയൻ ജൈൻ മീൽസും ലഭ്യമാകും. 
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:emiratesgulf newsmalayalam news
News Summary - emirates-uae-gulf news
Next Story