Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഎ​മി​റേ​റ്റ്​​സ്...

എ​മി​റേ​റ്റ്​​സ് റീ​സൈ​ക്കി​ൾ ചെ​യ്ത​ത്​ അ​ഞ്ചു​ ല​ക്ഷം കി​ലോ പ്ലാ​സ്റ്റി​ക്​

text_fields
bookmark_border
plastic recycling
cancel

ദു​ബൈ: എ​മി​റേ​റ്റ്​​സ്​ എ​യ​ർ​ലൈ​ൻ​സ്​ ക​ഴി​ഞ്ഞ വ​ർ​ഷം റീ​സൈ​ക്കി​ൾ ചെ​യ്ത​ത്​ അ​ഞ്ചു ല​ക്ഷം കി​ലോ പ്ലാ​സ്റ്റി​ക്കും ഗ്ലാ​സു​ക​ളും. എ​മി​റേ​റ്റ്​​സ്​ എ 380 ​വി​മാ​ന​ത്തി​ന്‍റെ ഭാ​ര​ത്തോ​ളം വ​രു​മി​തെ​ന്ന്​ അ​ധി​കൃ​ത​ർ വ്യ​ക്​​ത​മാ​ക്കി. എ​മി​റേ​റ്റ്​​സി​ന്‍റെ ഓ​രോ സ​ർ​വി​സ്​ അ​വ​സാ​നി​ക്കു​മ്പോ​ഴും ജീ​വ​ന​ക്കാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ലാ​സ്റ്റി​ക്കു​ക​ളും ഗ്ലാ​സു​ക​ളും ര​ണ്ടാ​യി തി​രി​ക്കും.

ഇ​തി​ന്​ ശേ​ഷ​മാ​ണ്​ ദു​ബൈ​യി​ലെ റീ ​സൈ​ക്ലി​ങ്​ പ്ലാ​ന്‍റു​ക​ളി​ലേ​ക്ക്​ അ​യ​ക്കു​ന്ന​ത്. റീ​സൈ​ക്കി​ൾ ചെ​യ്ത ഗ്ലാ​സു​ക​ൾ പു​തി​യ കു​പ്പി​ക​ൾ നി​ർ​മി​ക്കാ​നു​പ​യോ​ഗി​ക്കു​ന്നു. പ്ലാ​സ്റ്റി​ക്​ ബോ​ട്ടി​ലു​ക​ൾ റീ​സൈ​ക്കി​ൾ ചെ​യ്ത ശേ​ഷം മ​റ്റ്​ പ്ലാ​സ്റ്റി​ക്​ ഉ​ൽ​പ​ന്ന​ങ്ങ​ൾ നി​ർ​മി​ക്കാ​നാ​ണ്​ ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

ഇ​തി​നു​പു​റ​മെ സു​സ്​​ഥി​ര​ത പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന്​ നി​ര​വ​ധി പ​ദ്ധ​തി​ക​ളും എ​മി​റേ​റ്റ്​​സ്​ ന​ട​പ്പാ​ക്കു​ന്നു​ണ്ട്. പ്ലാ​സ്റ്റി​ക്​ ബോ​ട്ടി​ലി​ൽ​നി​ന്ന്​ പു​നഃ​ചം​ക്ര​മ​ണം ചെ​യ്​​തെ​ടു​ത്ത പു​ത​പ്പാ​ണ്​ ആ​റു​ വ​ർ​ഷ​മാ​യി എ​മി​റേ​റ്റ്​​സി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

28 ബോ​ട്ടി​ലു​ക​ളി​ൽ​നി​ന്നാ​ണ്​ ​പു​ത​പ്പു​ണ്ടാ​ക്കു​ന്ന​ത്. ഇ​തു​വ​ഴി ക​ഴി​ഞ്ഞ ആ​റ്​ വ​ർ​ഷ​ത്തി​നി​ടെ 95 ദ​ശ​ല​ക്ഷം പ്ലാ​സ്റ്റി​ക്​​ ബോ​ട്ടി​ലു​ക​ൾ ന​ശി​ക്കു​ന്ന​ത്​ ഒ​ഴി​വാ​ക്കാ​ൻ ക​ഴി​ഞ്ഞു. എ​യ​ർ​ലൈ​ൻ വ്യ​വ​സാ​യ മേ​ഖ​ല​യി​ലെ ഏ​റ്റ​വും വ​ലി​യ സു​സ്ഥി​ര പു​ത​പ്പ്​ നി​ർ​മാ​ണ പ​ദ്ധ​തി​യും എ​മി​റേ​റ്റ്​​സി​ന്‍റേ​താ​ണ്.

ഇ​തി​ന്​ പു​റ​മെ റീ​സൈ​ക്കി​ൾ വ​സ്തു​വി​ൽ നി​ന്നു​ൽ​പാ​ദി​പ്പി​ച്ച ക​ളി​പ്പാ​ട്ട​ങ്ങ​ളും എ​മി​റേ​റ്റ്​​സി​ലെ കു​ട്ടി​യാ​ത്ര​ക്കാ​രെ സ്വീ​ക​രി​ക്കാ​ൻ ന​ൽ​കാ​റു​ണ്ട്. ബാ​ഗു​ക​ളും ബാ​ക്ക്​​പാ​ക്കു​ക​ളും ഇ​ത്ത​ര​ത്തി​ൽ ഉ​ൽ​പാ​ദി​പ്പി​ക്കു​ന്നു. കു​ട്ടി​ക​ൾ​ക്കു​ള്ള ബാ​ക്ക്​ പാ​ക്കു​ക​ൾ 5.5 പ്ലാ​സ്റ്റി​ക്​ കു​പ്പി​ക​ൾ റി​സൈ​ക്കി​ൾ ചെ​യ്താ​ണ്​ ഉ​ൽ​​പാ​ദി​പ്പി​ക്കു​ന്ന​ത്. ഇ​തു​വ​ഴി എ​ട്ട്​ ദ​ശ​ല​ഷം പ്ലാ​സ്​​റ്റി​ക്​ ബോ​ട്ടി​ലു​ക​ൾ സം​ര​ക്ഷി​ക്കാ​ൻ ക​ഴി​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:plasticrecycleemirates
News Summary - Emirates recycles 5 lakh kilogram of plastic
Next Story