Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഎമിറേറ്റ്​സ്​...

എമിറേറ്റ്​സ്​ വിമാനത്തിൽ ദ്വാരം; അപകടം ഒഴിവായി

text_fields
bookmark_border
എമിറേറ്റ്​സ്​ വിമാനത്തിൽ ദ്വാരം; അപകടം ഒഴിവായി
cancel
Listen to this Article

ദുബൈ: ആസ്​ട്രേലിയയിലെ ബ്രിസ്​ബേനിലേക്ക്​ പറന്ന എമിറേറ്റ്​സ്​ എയർലൈൻ വിമാനത്തിന്​ സാ​ങ്കേതിക തകരാർ കണ്ടെത്തി. ടയർ പൊട്ടുകയും വിമാനത്തിന്‍റെ പുറം തൊലിയിൽ ഒരു ദ്വാരം കണ്ടെത്തുകയും ചെയ്​തെങ്കിലും അപകടമുണ്ടാകാതെ വിമാനം ലക്ഷ്യ സ്ഥാനത്തിറങ്ങി. വെള്ളിയാഴ്ച സർവീസ്​ നടത്തിയ എമിറേറ്റ്​സിന്‍റെ ഇ.കെ 430 എന്ന വിമാനത്തിനാണ്​ തകരാർ സംഭവിച്ചത്​.

പറക്കുന്നതിനിടെയാണ്​ വിമാനത്തിന്‍റെ 22ടയറുകളിൽ ഒന്ന്​ പൊട്ടിയതായി ശ്രദ്ധയിൽ പെട്ടത്​. ഇതിന്​ പുറമെ വിമാനത്തിന്‍റെ തൊലിഭാഗം എന്നറിയപ്പെടുന്ന സ്ഥലത്ത്​ ദ്വാരവും കണ്ടെത്തി. എന്നാൽ ഇത്​ വിമാനത്തിന്‍റെ ഫ്യൂസ്‌ലേജിലോ ഫ്രെയിമിലോ ഘടനയിലോ സ്വാധീനം ചെലുത്തുന്ന തകരാറുകളായിരുന്നില്ല. അതിനാൽ വിമാനം സുരക്ഷിതമായി ഇറങ്ങുന്നതിന്​ തടസമുണ്ടായില്ലെന്ന്​ അധികൃതർ പത്രക്കുറിപ്പിൽ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BrisbaneEmiratesEmirates Airbus
News Summary - Emirates plane Lands In Brisbane With Large Hole In Fairing
Next Story