Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഎമിറേറ്റ്​സ്​...

എമിറേറ്റ്​സ്​ കപ്പലിറക്കുന്നോ ?. സത്യം ഇതാണ്​

text_fields
bookmark_border
Emirates, Emirates ship
cancel

ദുബൈ: ആകാശങ്ങൾ കീഴടക്കിയതിന്​ പിന്നാലെ സമുദ്രവും കൈയടക്കാൻ എമിറേറ്റ്​സ്​ ഒരുങ്ങുന്നുവെന്ന വാർത്തകൾ വെള്ളിയാഴ്ച മാധ്യമങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും പ്രചിരിച്ചിരുന്നു. എമിറേറ്റ്​സ്​ സീലൈൻ എന്ന അത്യാഡംബര കപ്പലുമായി എമി​റേറ്റ്​സ്​ എത്തുമെന്നായിരുന്നു വാർത്ത. കപ്പലിന്‍റെ പരീക്ഷണയോട്ടം ദുബൈ ജുമൈറയിൽ നടന്നതിന്‍റെ ചിത്രവുമുണ്ടായിരുന്നു. എന്നാൽ, ഇത്​ ഏപ്രിൽ ഫൂൾ പറ്റിക്കലായിരുന്നുവെന്ന്​ വെളിപ്പെടുത്തിയിരിക്കുകയാണ്​ എമിറേറ്റ്​സ്​ അധികൃതർ.

വെള്ളിയാഴ്ച എമിറേറ്റ്​സിന്‍റെ സാമൂഹിക മാധ്യമ പേജുകളിലും വെബ്​സൈറ്റിലുമാണ്​ പുതിയ കപ്പലിന്‍റെ പ്രഖ്യാപനം നടന്നത്​. ജൂൺ 31ന്​ ബുക്കിങ്​ തുടങ്ങുമെന്നായിരുന്നു വിവരം. എന്നാൽ, ജൂൺ മാസത്തിൽ 30 ദിവസം മാത്രമേയുള്ളൂവെന്ന്​ ഓർക്കാതെയാണ്​ പലരും ഈ വാർത്ത നൽകിയത്​. 1985ൽ എമിറേറ്റ്​സ്​ വിമാന സർവീസ്​ ആരംഭിച്ചപ്പോൾ ആദ്യ യാത്ര നടത്തിയ പാകിസ്താനിലെ കറാച്ചിയിലേക്കായിരിക്കും കന്നി യാത്രയെന്നും പറഞ്ഞിരുന്നു. യൂറോപ്പും യു.എസും അടക്കം വിവിധ രാജ്യങ്ങളിലേക്ക്​ സർവീസ്​ നടത്തുമെന്നും മണിക്കൂറിൽ 50 നോട്ടിക്കിൽ വേഗതയിൽ കുതിക്കുമെന്നുമെല്ലാം എമിറേറ്റ്​സ്​ ​അറിയിച്ചിരുന്നു.

എമിറേറ്റ്​സിന്​ പുറമെ ബാസ്കിൻ റോബിൻസ്, മക്​ഡൊണാൾഡ്​സ്​, ഹെയ്​ന്‍സ്, നൂൺ​​ അടക്കമുള്ള സ്ഥാപനങ്ങളുടെ പേരിലും പറ്റിക്കൽ അരങ്ങേറിയിരുന്നു. മാധ്യമ സ്ഥാപനമായ ലൗവിൻ ദുബൈയെ ട്വിറ്റർ മേധാവി ഇലോൺ മസ്ക്​ സ്വന്തമാക്കിയെന്നും പ്രചാരണം നടന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cruise shipEmiratesprank
News Summary - Emirates launching a new cruise liner was a prank
Next Story