കാർഗോ ശേഷി ഇരട്ടിയാക്കാൻ എമിറേറ്റ്സ് പുതിയ രണ്ടു വിമാനങ്ങൾ ഉൾപ്പെടുത്തി
text_fieldsഎമിറേറ്റ്സിന്റെ സ്കൈ കാർഗോ വിമാനം
ദുബൈ: അടുത്ത 10 വർഷത്തിനകം ശേഷി ഇരട്ടിയാക്കുമെന്ന് എമിറേറ്റ്സ് വിമാനക്കമ്പനിയുടെ കാർഗോ വിഭാഗമായ എമിറേറ്റ്സ് സ്കൈ കാർഗോ അറിയിച്ചു. ഇതിന്റെ ഭാഗമായി രണ്ടു ബോയിങ് 747-400 എഫ് വിമാനങ്ങൾ പുതുതായി ചേർക്കുമെന്ന് അധികൃതർ തിങ്കളാഴ്ച പ്രഖ്യാപിച്ചു. പുതുതായി 20 പ്രദേശങ്ങളിലേക്കുകൂടി കാർഗോ സർവിസുകൾ ആരംഭിക്കാനും കമ്പനി പദ്ധതിയിടുന്നുണ്ട്. കൂടുതൽ കാർഗോ ഉൾക്കൊള്ളാൻ സാധിക്കുന്ന നിരവധി വിമാനങ്ങളാണ് പുതുതായി അടുത്ത വർഷങ്ങളിൽ ചേർക്കാൻ ലക്ഷ്യമിടുന്നത്.
നിലവിൽ ആഗോള വിപണിയിലെ മാറ്റങ്ങൾ കാരണം മിക്ക കമ്പനികളും കൂടുതൽ ഇടപെടലുകൾക്ക് മടി കാണിക്കുമ്പോഴും സ്കൈ കാർഗോ പദ്ധതികളുമായി മുന്നോട്ടുപോകാനാണ് തീരുമാനിച്ചിട്ടുള്ളതെന്ന് കമ്പനി ഡിവിഷനൽ സീനിയർ വൈസ് പ്രസിഡന്റ് നബീൽ സുൽത്താൻ പറഞ്ഞു. വിദേശ വ്യാപാരം ഇരട്ടിയാക്കാനുള്ള ദുബൈയുടെ പദ്ധതികളും ഗൾഫ്, പശ്ചിമേഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിലെ വിപണികളിൽ നടക്കുന്ന സാമ്പത്തിക പ്രവർത്തനങ്ങളുടെ സാധ്യതയും പരിഗണിച്ചാണ് എമിറേറ്റ്സ് പുതിയ പദ്ധതികൾ ആസൂത്രണം ചെയ്തിരിക്കുന്നത്. പുതുതായി ഉൾപ്പെടുത്തിയ വിമാനങ്ങൾ നിലവിൽ ആഴ്ചയിൽ മൂന്നു തവണ ഷികാഗോയിലേക്കും ആഴ്ചയിൽ ഒമ്പതു തവണ ഹോങ്കോങ്ങിലേക്കുമാണ് വിന്യസിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

