എമിറേറ്റ്സ് കൂടുതൽ വിമാനങ്ങൾ വാങ്ങുന്നു
text_fieldsദുബൈ: അടുത്ത ഏഴു വർഷത്തിനുള്ളിൽ വിമാന യാത്രക്കാരുടെ ആവശ്യകത മുൻകൂട്ടി കണ്ട് കൂടുതൽ വിമാനങ്ങൾക്ക് ഓർഡർ നൽകി എമിറേറ്റ്സ് എയർലൈൻ.
എയർ ബസ് എ350, ബോയിങ് 777എക്സ് അല്ലെങ്കിൽ 787 ജെറ്റുകൾക്കാണ് ഓർഡർ നൽകിയിരിക്കുന്നതെന്ന് ദുബൈയിലെ വിമാന സർവിസ് കമ്പനിയായ എമിറേറ്റ്സ് എയർലൈൻ പ്രസിഡന്റ് ടിം ക്ലാർക്ക് പറഞ്ഞു. ഇസ്തംബൂളിൽ നടന്ന ആഗോള എയർലൈൻ മീറ്റിങ്ങിനുശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
അതേസമയം, വാങ്ങുന്ന വിമാനങ്ങളുടെ എണ്ണം അദ്ദേഹം പുറത്തുവിട്ടില്ല.
400 സീറ്റുകളുള്ള രണ്ട് എൻജിൻ വിമാനമാണ് ബോയിങ് 777 എക്സ്. പുതിയ വിമാനങ്ങൾക്ക് നേരത്തേ തന്നെ ഓർഡർ നൽകിയിരുന്നെങ്കിലും സർട്ടിഫിക്കേഷനും എൻജിൻ വികസിപ്പിച്ചതിലെ ചില വിഷയങ്ങളും കാരണമാണ് സർവിസ് തുടങ്ങാൻ വൈകിയത്.
2025ലെ ആദ്യ പാദവർഷത്തോടെ കരാർ പ്രകാരമുള്ള ആദ്യ വിമാനം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ടിം ക്ലാർക്ക് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

