തെരഞ്ഞെടുപ്പ് കൺവെൻഷൻ
text_fieldsദുബൈ: നിയമസഭാ തെരഞ്ഞെടുപ്പിൽ ഐക്യജനാധിപത്യ മുന്നണി സ്ഥാനാർഥിയായി അഴീക്കോട് നിയോജകമണ്ഡലത്തിൽ നിന്നും മത്സരിക്കുന്ന കണ്ണൂർ ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് കൂടിയായ അഡ്വ. കരീം ചേലേരിയുടെ വിജയത്തിന് പിന്തുണ പ്രഖ്യാപിച്ച് യു.എ.ഇ കണ്ണൂർ ജില്ലാ കെ.എം.സി.സി കോർഡിനേഷൻ കമ്മിറ്റി കൺവെൻഷൻ സംഘടിപ്പിച്ചു.
അഴീക്കോടും കൂത്തുപറമ്പും ഒപ്പം മറ്റു മണ്ഡലങ്ങളിലും യു.ഡി.എഫ് സ്ഥാനാർഥികളുടെ വിജയത്തിനായി വിവിധ പരിപാടികൾ സംഘടിപ്പിക്കുവാൻ യോഗം തീരുമാനിച്ചു. കോർഡിനേഷൻ കമ്മിറ്റി ചെയർമാൻ ഹാഷിം നൂഞ്ഞേരി അധ്യക്ഷത വഹിച്ചു. ദുബൈ കെ.എം.സി.സി സംസ്ഥാന വൈസ് പ്രസിഡന്റ് ഒ. മൊയ്‌ദു ഉദ്‌ഘാടനം ചെയ്തു.
കോഓഡിനേഷൻ കമ്മിറ്റി ജന. കൺവീനർ റയീസ് തലശ്ശേരി, ട്രഷറർ ബഷീർ ഉളിയിൽ, ഫസൽ തലശ്ശേരി, റഹ്ദാദ് മൂഴിക്കര, ബഷീർ ഇരിക്കൂർ, മുഹമ്മദ് മാട്ടുമ്മൽ, ഷംസീർ അലവിൽ, അലി ഉളിയിൽ, എം എ. റഫീക്ക്, സുനീത് അഴീക്കോട്, ഇഖ്ബാൽ പാപ്പിനിശ്ശേരി, സമീർ പാട്ടയം, ഷക്കീർ കുപ്പം, ഷരീഫ് പെരുമളാബാദ്, സിറാജ് കെ.എസ്.എ, അക്സർ അഴീക്കോട്, യൂനുസ് സി.കെ.പി, ജലീൽ അഴീക്കോട്, അയ്യൂബ് കനോലി, റഫീൽ, മുഹമ്മദ് ആദം എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

