Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഹാ​ബി​റ്റാ​റ്റ്​...

ഹാ​ബി​റ്റാ​റ്റ്​ സ്കൂ​ളി​ന്​ ഇ-​സേ​ഫ്റ്റി ചൈ​ൽ​ഡ് ഓ​ൺ​ലൈ​ൻ പ്രൊ​ട്ട​ക്ഷ​ൻ അ​വാ​ർ​ഡ്​

text_fields
bookmark_border
ഹാ​ബി​റ്റാ​റ്റ്​ സ്കൂ​ളി​ന്​ ഇ-​സേ​ഫ്റ്റി ചൈ​ൽ​ഡ് ഓ​ൺ​ലൈ​ൻ പ്രൊ​ട്ട​ക്ഷ​ൻ അ​വാ​ർ​ഡ്​
cancel

അ​ജ്മാ​ൻ: ഇ-​സേ​ഫ്റ്റി ചൈ​ൽ​ഡ് ഓ​ൺ​ലൈ​ൻ പ്രൊ​ട്ട​ക്ഷ​ൻ അ​വാ​ർ​ഡ് ജേ​താ​ക്ക​ളി​ൽ ഹാ​ബി​റ്റാ​റ്റ് സ്കൂ​ളും. അ​ബൂ​ദ​ബി അ​ന​ന്ത​ര ഈ​സ്റ്റേ​ൺ മം​ഗ്രോ​വ്സി​ൽ ന​ട​ന്ന ചൈ​ൽ​ഡ് വെ​ൽ ബീ​യി​ങ് ഇ​ൻ എ ​ഡി​ജി​റ്റ​ൽ വേ​ൾ​ഡ് കോ​ൺ​ഫ​റ​ൻ​സി​ലാ​ണ്​ അ​വാ​ർ​ഡ് വി​ത​ര​ണം ന​ട​ന്ന​ത്. 48 സ്കൂ​ളു​ക​ളി​ൽ​നി​ന്ന് തി​ര​ഞ്ഞെ​ടു​ത്ത മി​ക​ച്ച 10 സ്കൂ​ളു​ക​ളി​ൽ ഒ​ന്നാ​ണ് ഹാ​ബി​റ്റാ​റ്റ് സ്കൂ​ൾ. ഏ​ഴ് മാ​ന​ദ​ണ്ഡ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു തി​ര​ഞ്ഞെ​ടു​പ്പ്. യു.​എ.​ഇ സ​ഹി​ഷ്ണു​ത, സ​ഹ​വ​ർ​ത്തി​ത്വ വ​കു​പ്പ്​ മ​ന്ത്രി ശൈ​ഖ്​ ന​ഹ്​​യാ​ൻ ബി​ൻ മ​ബാ​റ​ക് അ​ൽ ന​ഹ്​​യാ​നാ​യി​രു​ന്നു മു​ഖ്യാ​തി​ഥി. ഹാ​ബി​റ്റാ​റ്റ് സ്കൂ​ൾ സി.​ഇ.​ഒ (അ​ക്കാ​ദ​മി​ക്്) ആ​ദി​ൽ സി.​ടി​യും സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ബാ​ല റെ​ഡ്ഢി അ​മ്പാ​ട്ടി​യും ചേ​ർ​ന്ന്​ അ​ബൂ​ദ​ബി ഫാ​മി​ലി കെ​യ​ർ അ​തോ​റി​റ്റി ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ബു​ഷ്റ അ​ൽ മു​ല്ല, എ​മി​റേ​റ്റ്സ് സെ​യ്ഫ​ർ ഇ​ന്‍റ​ർ​നെ​റ്റ് സൊ​സൈ​റ്റി ചെ​യ​ർ​മാ​ൻ അ​ബ്ദു​ല്ല മു​ഹ​മ്മ​ദ് അ​ൽ​മെ​ഹ്യാ​സ് എ​ന്നി​വ​രി​ൽ​നി​ന്ന്​ പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങി.

ഹാ​ബി​റ്റാ​റ്റ് സ്കൂ​ളി​ലെ സ​രി​നാ​ഹ് കാ​സി, ഐ​സ്ക കൗ​സ​ർ, നി​ജ അ​ബ്ദു​ൽ ഖാ​ദി​ർ എ​ന്നീ വി​ദ്യാ​ർ​ഥി​ക​ളെ ഇ-​സേ​ഫ്റ്റി അം​ബാ​സ​ഡ​റാ​യി തി​ര​ഞ്ഞെ​ടു​ത്തു. ഇ​വ​രു​ടെ ‘സേ​ഫ്റ്റി ഓ​ഫ് ചി​ൽ​ഡ്ര​ൻ ഇ​ൻ ദ ​ഡി​ജി​റ്റ​ൽ വേ​ൾ​ഡ്’ എ​ന്ന പ്രോ​ജ​ക്ടി​ന് പ്ര​ത്യേ​ക അം​ഗീ​കാ​രം ല​ഭി​ച്ചു. കോ​ൺ​ഫ​റ​ൻ​സി​ലൂ​ടെ ഇ-​സേ​ഫ്റ്റി​ക്കാ​യി പ്ര​ത്യേ​കം സ​ജ്ജീ​ക​ര​ണ​ങ്ങ​ളൊ​രു​ക്കി​യ എ​ല്ലാ സ്കൂ​ളു​ക​ൾ​ക്കും പ്ര​ത്യേ​ക അം​ഗീ​കാ​രം ന​ൽ​കി.

കു​ട്ടി​ക​ളു​ടെ പ​ഠ​ന​ത്തി​നാ​യി ഏ​റ്റ​വും നൂ​ത​ന​വും മി​ക​ച്ച​തു​മാ​യ രീ​തി​ക​ളാ​ണ്​ സ്വീ​ക​രി​ക്കു​ന്ന​തെ​ന്ന്​ ഹാ​ബി​റ്റാ​റ്റ് സ്കൂ​ൾ മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ ഷം​സു സ​മാ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഈ ​അം​ഗീ​കാ​രം അ​ഭി​മാ​ന​ക​ര​മാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ക​മ്യൂ​ണി​റ്റി ഡെ​വ​ല​പ്മെ​ന്‍റ് മ​ന്ത്രാ​ല​യ​ത്തി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം സ്ഥാ​പി​ത​മാ​യ സ​ർ​ക്കാ​ർ സ്ഥാ​പ​ന​മാ​യ എ​മി​റേ​റ്റ്സ് സേ​ഫ​ർ ഇ​ന്‍റ​ർ​നെ​റ്റ് സൊ​സൈ​റ്റി (ഇ-​സേ​ഫ്) ഏ​ർ​പ്പെ​ടു​ത്തി​യ അ​വാ​ർ​ഡ് ഓ​ൺ​ലൈ​ൻ അ​പ​ക​ട​സാ​ധ്യ​ത​ക​ൾ ഒ​ഴി​വാ​ക്കി ഉ​ത്ത​ര​വാ​ദി​ത്ത​ത്തോ​ടെ ഇ​ന്‍റ​ർ​നെ​റ്റ് ഉ​പ​യോ​ഗി​ക്കാ​ൻ കു​ട്ടി​ക​ളെ​യും യു​വാ​ക്ക​ളെ​യും പ്രാ​പ്ത​രാ​ക്കു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Habitat SchoolAwarde-Safety Child Online Protection
News Summary - e-Safety Child Online Protection Award for Habitat School
Next Story