പ്രമോദ് രാമനും സ്മൃതി പരുത്തിക്കാടിനും ദുബൈ മാസ്റ്റർ വിഷൻ അന്താരാഷ്ട്ര പുരസ്കാരം
text_fieldsദുബൈ: മാസ്റ്റർ വിഷൻ ഇൻറർനാഷണൽ അഞ്ചാമത് എക്സലൻസ് അവാർഡുകൾ പ്രഖ്യാപിച്ചു. മാധ്യമ, സംസ്കാരിക, ജീവകാരുണ്യ മേഖലയിലെ പ്രമുഖരെയാണ് പുരസ്കാരത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത്. എഡിറ്റർ പ്രമോദ് രാമനും അസി. എഡിറ്റർ സ്മൃതി പരുത്തിക്കാടിനുമായി മീഡിയ വണിന് രണ്ട് പുരസ്കാരങ്ങൾ ലഭിച്ചു. ദുബൈയിൽ നടന്ന വാർത്താ സമ്മേളനത്തിലാണ് പുരസ്കാരം പ്രഖ്യാപിച്ചത്. ഈ വർഷത്തെ മികച്ച ബ്രോഡ്കാസ്റ്റ് ജേർണലിസ്റ്റുനുള്ള പുരസ്കാരമാണ് പ്രമോദ് രാമന് ലഭിച്ചത്. മികച്ച കരന്‍റ് അഫേഴ്സ് പ്രസന്‍റർ പുരസ്കാരമാണ്സ്മൃതി നേടിയത്.
പി.ജി സുരേഷ് കുമാർ (ഏഷ്യനെറ്റ്), ഡോ. അരുൺകുമാർ (24 ന്യൂസ്), അഭിലാഷ് ജോൺ (മനോരമ ന്യൂസ്), അപർണ സെൻ (റിപ്പോർട്ടർ ടി.വി), ഹാഷ്മി താജ് ഇബ്രാഹീം (മാതൃഭൂമി ന്യൂസ്) തുടങ്ങിയവരും മലയാള മാധ്യമങ്ങളിൽ നിന്ന് അവാർഡ് നേടിയിട്ടുണ്ട്. കലാ മേഖലയിൽ നിന്ന് സംവിധായകൻ ലാൽ ജോസ്, നടൻ സ്വരാജ് വെഞ്ഞാറമൂട്, നടി നിമിഷ സജയൻ, ആർ.ജെയും നടനുമായ മിഥുൻ രമേശ്, നടി സ്വാസിക, ഗായികരായ സെന്തിൽ ഗണേഷ്, രാജലക്ഷ്മി, നിത്യ മാമ്മൻ, നഞ്ജിയമ്മ, വൈഷ്ണവ് ഗിരീഷ്, ഡബ്ബിങ് ആർടിസ്റ്റ് ഷോബി തിലകൻ തുടങ്ങിയവർ അവാർഡ് നേടി. ജീവകാരുണ്യ മേഖലയിലെ സേവനത്തിന് അറബ് പ്രമുഖരടക്കമുള്ള നിരവധിപേർ അവാർഡിന് അർഹരായിട്ടുണ്ട്.
ദുബൈയിലെ പ്രമുഖ ടി.വി മീഡിയ പ്രൊഡക്ഷൻ, ഈവന്‍റ് മാനേജ്മെന്റ് കമ്പനിയാണ് ദുബൈ മാസ്റ്റർ വിഷൻ ഇന്‍റർനാഷണൽ. മാർച്ച് 19ന് ദുബൈ അൽ നാസ്ർ ലെസർലാൻഡിൽ നടക്കുന്ന ചടങ്ങിലാണ് പുരസ്കാരങ്ങൾ സമർപ്പിക്കുക. വാര്‍ത്താ സമ്മേളനത്തില്‍ സിനിമ നിർമാതാവ് ആർ. ഹരികുമാർ, സാമൂഹിക പ്രവർത്തകൻ അശ്റഫ് താമരശ്ശേരി, മാസ്റ്റർ വിഷൻ ഇന്‍റർനാഷണൽ എം.ഡി മുഹമ്മദ് റഫീഖ് തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

